ADVERTISEMENT

ആരാധകരുടെ പ്രിയതാരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഐശ്വര്യയുടെ പ്രണയകഥകളിൽ പലനായകൻമാരുടെയും പേരുകൾ കേട്ടിരുന്നെങ്കിലും അതെല്ലാം വെറും കഥകൾ മാത്രമായിരുന്നു എന്നു കരുതാനാണ് ഇപ്പോൾ ആരാധകർക്കിഷ്ടം. കാരണം ആ പ്രണയബന്ധത്തിനൊന്നും അധികം ആയുസ്സുണ്ടായിരുന്നില്ല. അഭിഷേക് ബച്ചനുമായുള്ള വിവാഹം നടന്നപ്പോഴും ഈ ബന്ധത്തിന്റെ ആയുസ് എത്ര ദിവസമാണെന്ന് ചോദിച്ചു നടന്നവര്‍ക്കുള്ള  മറുപടിയാണ് താരദമ്പതികളുടെ ഇതുവരെയുള്ള ദാമ്പത്യ ജീവിതം. 

പരസ്പര വിശ്വാസവും നിബന്ധനകളില്ലാത്ത സ്നേഹവുമാണ് കുടുംബ ബന്ധങ്ങളുടെ ദൃഢതയെന്ന് ജീവിതത്തിലൂടെ പറയുകയാണ് ഐശ്വര്യ– അഭിഷേക് ദമ്പതികൾ. 2007ലായിരുന്നു ഇരുവരുടെയും വിവാഹം. വെല്ലുവിളികളും ഉയർച്ച–താഴ്ചകളുമെല്ലാം ഇവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരാളുടെ വിജയത്തിൽ പങ്കാളി അഭിമാനിക്കുകയും പരസ്പരമുള്ള പ്രോത്സാഹനവുമാണ് ഒരുമിച്ചുള്ള ജീവിതത്തിന്റെ വിജയകാരണം. 

അഭിഷേകിന്റെ സ്വഭാവത്തെ കുറിച്ച് ആരാധകർ പറയുന്നത് ഇങ്ങനെ: സമയമെടുത്താണ് അഭിഷേക് ആളുകളെ വിശ്വസിക്കുക. സത്യസന്ധതയ്ക്ക് പ്രാധാന്യം നൽകുന്നതിനാലാണിത്. അതുകൊണ്ടു തന്നെയാണ് ഐശ്വര്യയുമൊത്തുള്ള ജീവിതം ഇപ്പോഴും നല്ലരീതിയിൽ മുന്നോട്ട് പോകുന്നത്. ജീവിതത്തെ കൂടുതൽ യാഥാർഥ്യ ബോധത്തോടെ കാണുന്ന വ്യക്തിയാണ് അഭിഷേക് ബച്ചൻ. 

ഇഷ്ടപ്പെടുന്നവരുടെ സുരക്ഷിതത്വത്തിന് വളരെയധികം പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ഐശ്വര്യ. ജീവിതത്തോട് അങ്ങേയറ്റം അഭിനിവേശമുള്ള വ്യക്തി. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ജീവിതത്തിലെ  പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള കഴിവ് ഉള്ളതും പരസ്പരമുള്ള ബഹുമാനവുമാണ് ഐശ്വര്യയെയും അഭിഷേകിനെയും പ്രിയപ്പെട്ട താരദമ്പതികളാക്കുന്നത്. 

English Summary: Aishwarya Rai And Abhishek Bachchan Relationship

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com