ADVERTISEMENT

വിവാഹ വാർഷികദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രിയപ്പെട്ടവർ ആശംസസകൾ അറിയിച്ചപ്പോഴാണ് ഇന്ന് വിവാഹവാർഷിക ദിനമാണെന്ന് ഓർത്തതെന്നും ചെന്നിത്തല സോഷ്യൽ മീഡിയയിൽ  കുറിച്ചു. കെ. കരുണാകരന്റെ ആശിർവാദത്തോടെയാണ് അനിതയെ ജീവിത സഖിയാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

രമേശ് ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് വിവാഹ വാര്‍ഷികദിനമായിരുന്നു. പ്രിയപ്പെട്ടവര്‍ പലരും ആശംസകള്‍ അറിയിച്ചു വിളിച്ചപ്പോഴാണ് സത്യത്തില്‍ ഇക്കാര്യം ഓര്‍ക്കുന്നത് തന്നെ. തിരക്കിട്ട പൊതുജീവിതത്തിനിടയില്‍ വിവാഹ ദിനാഘോഷങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല. ഇന്നിപ്പോള്‍ ലോക്ഡൗണ്‍ ആയതു കൊണ്ട് വീട്ടില്‍ തന്നെയാണ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പ്രിയപ്പെട്ട ലീഡര്‍ കെ കരുണാകരന്റെ ആശീര്‍വാദത്തോടെ. എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്. അവരുടെ ക്രിയാത്മകമായ ഇടപെടലുകളാണ് രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിന്‍ബലം. അനിതയ്ക്ക് ഒരുപാട് നന്ദി, ആശംസകള്‍. എന്റെ ഈ പ്രിയപ്പെട്ട ജീവിത മുഹൂര്‍ത്തം ഓര്‍മയില്‍ വെച്ച് ആശംസകള്‍ അറിയിച്ച ഓരോരുത്തരോടും എന്റെ സ്‌നേഹം പങ്കുവെക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com