ADVERTISEMENT

ഇർഫാൻ ഖാനു പിന്നാലെ നിത്യഹരിത നായകൻ ഋഷി കപൂറും വിടപറഞ്ഞതിൽ ഇരട്ടിവേദനയിലാണ് ബോളിവുഡ്. ഋഷി കപൂറിന്റെ മകൾ ഋധിമ കപൂറിന്റെ ഹൃദയസ്പർശിയായ വാക്കുകൾ അദ്ദേഹത്തിന്റെ ആരാധകരെ കണ്ണീരണിയിക്കുകയാണ്. അർബുദത്തെ തുടർന്ന് ഇന്ന് രാവിലെയായിരുന്നു മുംബൈയിൽ  ഋഷി കപൂറിന്റെ അന്ത്യം. 

‘പപ്പാ ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു. എല്ലായിപ്പോഴും സ്നേഹിക്കുന്നു. എന്റെ ധീരനായ പോരാളിക്ക് നിത്യശാന്തി നേരുകയാണ്.’– ഋധിമ സോഷ്യൽ മീഡിയയിൽ കുറിച്ചു. ‘എല്ലാ ദിവസവും ഞാൻ നിങ്ങളെ മിസ് ചെയ്യും. എല്ലാദിവസവുമുള്ള ഫെയ്സ് ടൈം കോളുകൾ ഞാൻ മിസ് ചെയ്യും. നമ്മൾ വീണ്ടും കാണുന്നതു വരെ അതെല്ലാം എന്റെ നഷ്ടങ്ങളാണ്. പപ്പാ,,, ഞാൻ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു.’ പിതാവിനൊപ്പമുള്ള സെൽഫി പോസ്റ്റ് ചെയ്തു കൊണ്ട് ഋധിമ സോഷ്യൽ മീഡിയയില്‍ കുറിച്ചു. 

ആഭരണ ഡിസൈനറാണ് ഋധിമ. ഭർത്താവ് ഭരത് സാഹ്നിക്കും മകൾക്കുമൊപ്പം ഡൽഹിയിലാണ് താമസം. രാജ്യം ലോക്ഡൗണിലായതിനാൽ ന്യൂഡൽഹിയിൽ നിന്നും 1400 കിലോമീറ്റർ വാഹനമോടിച്ച് മുംബൈയിലെത്താനുള്ള പ്രത്യേക അനുവാദം ഋധിമ വാങ്ങി. മറ്റൊരു ചിത്രത്തിന്റെ കുറിപ്പായി ഋധിമ എഴുതിയത് ഇങ്ങനെ: ‘തിരിച്ചു വരാൻ കഴിയില്ല  അല്ലേ പപ്പാ...എനിക്കു നിങ്ങളെ നഷ്ടമായിരിക്കുന്നു. ഗുഡ്ബൈ പറയാനെങ്കിലും അവിടെ എത്തണം.’ ഇന്നലെ  രാത്രി തന്നെ ഡൽഹിയിൽ നിന്നും റോഡ് മാർഗം മുംബൈയിലെത്താനുള്ള അനുവാദം ഋധിമ നേടിയിരുന്നു. ഇന്ത്യയൊട്ടാകെയുള്ള ആരാധകരും പ്രമുഖതാരങ്ങളും ഋഷി കപൂറിന് ആദരമർപ്പിച്ചു. 

English Summary: "Until We Meet Again, Papa": Rishi Kapoor's Daughter Riddhima Shares Emotional Note

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com