sections
MORE

അന്ന് മുതൽ തുടങ്ങിയ പ്രശ്നങ്ങൾ; ഇതുവരെ മറുപടി നൽകിയില്ല: തുറന്നടിച്ച് ആലിയ

nawasudhin-wife
SHARE

ഇന്നു ജന്‍മദിനം ആണെങ്കിലും അതിന്റെ പേരിലല്ല പ്രശസ്ത ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. പകരം വിവാഹ മോചന നോട്ടിസിന്റെ പേരില്‍. 46 വയസ്സുകാരനായ താരത്തിന്റെ വിവാഹബന്ധം തകര്‍ന്നതാണ് പുതിയ വാര്‍ത്ത. 11 വര്‍ഷമായി ഒരുമിച്ചുണ്ടായിരുന്ന ഭാര്യ ആലിയ അദ്ദേഹത്തിന് വിവാഹ മോചന നോട്ടിസ് അയച്ചുകഴിഞ്ഞു. ആലിയ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടായി വിവാഹ ബന്ധത്തിൽ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെന്നും ലോക്ഡൗണ്‍ സമയത്താണ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ആലിയ പറയുന്നു. വാട്സാപ്പിലും ഇ മെയിലിലും നോട്ടീസ് അയച്ചതായി വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജന്‍മനാടായ ഉത്തര്‍പ്രദേശിലെ ബുധാനയിലാണ് നടന്‍ ഇപ്പോള്‍. സംസ്ഥാന അതിര്‍ത്തികള്‍ കടന്ന് യാത്ര ചെയ്യാനുള്ള അനുമതി ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ബുധാനയില്‍ എത്തിയത്. റെഡ് സോണില്‍ നിന്ന് എത്തിയതിനാല്‍ രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്റീനിലാണ് ഇപ്പോള്‍. 

ഞാന്‍ നോട്ടീസ് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല- ആലിയ പറയുന്നു. വിവാഹബന്ധം ആരംഭിച്ച കാലം മുതൽ  ഞങ്ങള്‍ വിവിധ പ്രശ്നങ്ങളിലായിരുന്നു. അവ എന്തൊക്കെയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ല. ഈ ലോക്ഡൗണ്‍ കാലത്ത് വീണ്ടും ഞാന്‍ വിവാഹത്തെക്കുറിച്ചു ചിന്തിച്ചു. ഇതാണ് ബന്ധം അവസാനിപ്പിക്കാന്‍ അനുയോജ്യമായ സമയമെന്ന് തീര്‍ച്ചപ്പെടുത്തുകയായിരുന്നു. ഉത്തര്‍ പ്രദേശിലേക്കു പോകുന്നതിനു മുന്‍പാണ് ഞാന്‍ അദ്ദേഹത്തിന് നോട്ടിസ് അയച്ചത്. മറുപടി അയയ്ക്കാത്തതിനാല്‍ ഇനി നിയമത്തിന്റെ വഴി തേടുകയാണ്- ആലിയ വിശദീകരിച്ചു. 

കൊറോണ വൈറസിനെത്തുടര്‍ന്ന് സ്പീഡ‍് പോസ്റ്റ് സര്‍വീസ് ഇല്ലാത്തതിനാലാണ് വാട്സാപ്പിലൂടെയും ഇ മെയിലിലൂടെയും നോട്ടീസ് അയച്ചതെന്ന് ആലിയയുടെ അഭിഭാഷകനും വ്യക്തമാക്കുന്നു. വിവാഹ മോചനം ആവശ്യപ്പെടുന്നതും ബാധ്യതകള്‍ വഹിക്കണമെന്ന് ആവശ്യപ്പെടുന്നതുമാണ് നോട്ടിസ് എന്നും അഭിഭാഷകന്‍ വ്യക്തമാക്കി. 2009 ലാണ് ആലിയയും നവാസുദ്ദീന്‍ സിദ്ദിഖിയും വിവാഹിതരായത്. ദമ്പതികള്‍ക്ക് രണ്ടു കുട്ടികളുണ്ട്. ഷോറ എന്ന പെണ്‍കുട്ടിയും യാനി എന്ന മകനും. നവാസുദ്ദീന്‍ സിദ്ദിഖിയുടെ രണ്ടാം വിവാഹമാണിത്. 

മുംബൈയിലെ വിട്ടിലായിരുന്ന സിദ്ദിഖിയുടെ ഇളയ സഹോദരി ഏതാനും മാസം മുന്‍പാണ് മരിച്ചത്. അതിനുശേഷം അമ്മയുടെ ആരോഗ്യവും മോശമായി. സര്‍ക്കാരില്‍നിന്ന് എല്ലാ അനുമതികളും നേടിയതിനുശേഷമാണ് തങ്ങള്‍ യാത്ര ചെയ്യുന്നതെന്നും രണ്ടാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ ആയിരിക്കുമെന്നും നേരത്തെ സിദ്ധിഖി വ്യക്തമാക്കിയിരുന്നു. ഘൂം കേതു എന്ന സിനിമയാണ് അദ്ദേഹത്തിന്റേതായി ഇനി പുറത്തുവരാനുള്ളത്. 

English Summary: Nawazuddin Siddiqui's Wife Aaliya On Sending Divorce Notice

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA