ADVERTISEMENT

കോവിഡ് ബാധിച്ച് ചികിത്സയിലുള്ള യുവാവ് ആശുപത്രിയിൽവച്ച് വിവാഹിതനായി. യുഎസിലെ ടെക്സസ് സ്വദേശിയായ കാർലോസ് മുനിസ് ആണ് തന്റെ കാമുകി ഗ്രേസിനെ വിവാഹം ചെയ്തത്. ഓഗസ്റ്റ് 11ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.

പള്ളിയില്‍വച്ച് ഇവരുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കാർലോസിനെ സാൻ അന്റോണിയോ മെത്തഡിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് സ്ഥിതി ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു. പതിയെ കാർലോസിന്റെ നിലയിൽ പുരോഗതിയുണ്ടായി.

കാർലോസിന്റെ വിവാഹം നിശ്ചയിച്ചിരുന്നു എന്നു മനസ്സിലാക്കി ഒരു നഴ്സ് ആണ് ആശുപത്രിയിലെ വിവാഹം എന്ന ആശയം മുന്നോട്ടുവച്ചത്. രോഗിക്കും കുടുംബത്തിനും കൂടുതൽ ധൈര്യം പകരാന്‍ അത് സഹായിക്കുമെന്ന കണക്കുകൂട്ടലിൽ ഡോക്ടർമാരും ആശുപത്രി അധികൃതരും അനുമതി നൽകിയതോടെ ഇവരുടെ പ്രണയസാഫല്യത്തിന് വഴിതെളിഞ്ഞു.

തുടർന്ന് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആശുപത്രിയിൽ സൗകര്യമൊരുക്കി. കാര്‍ലോസിന്റെ അച്ഛനാണ് വിവാഹ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. വിവാഹ വസ്ത്രങ്ങളണിഞ്ഞ് വാഗ്ദാനം നൽകി ഇരുവരും ഒന്നായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com