തനിക്ക് സംഭവിച്ച ഗർഭച്ഛിദ്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മേഗൻ മാർക്കിൾ. കഴിഞ്ഞ ജൂലൈയിലാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായതെന്നും മേഗൻ പറയുന്നു. ന്യൂയോർക്ക് ടൈംസില്‍ നഷ്ടങ്ങളെ കുറിച്ച് തുറന്നെഴുതിയ കുറിപ്പിലാണ് മേഗൻ ഇക്കാര്യം വ്യക്തമാക്കിയത്.
നഷ്ടത്തെ കുറിച്ച് മേഗൻ പറയുന്നത് ഇങ്ങനെ: ‘എന്റെ ആദ്യത്തെ കുഞ്ഞിനെ നെഞ്ചോടു ചേർത്തിരിക്കുമ്പോൾ തന്നെ രണ്ടാമത്ത കുഞ്ഞിനെ നഷ്ടമാകുകയായിരുന്നു. ഒരിക്കലും മറക്കാനാകാത്ത വേദനയാണ് അത്. ആശുപത്രിയിൽ കിടക്കുമ്പോൾ ഹൃദയം തകർന്നു നിൽക്കുന്ന ഭർത്താവിനെയാണ് കണ്ടത്. അപ്പോഴും എന്റെ നുറുങ്ങിയ ഹൃദയത്തെ സമാധാനിപ്പിക്കുകയായിരുന്നു അദ്ദേഹം. ആ വേദനയ്ക്കിടയിലാണ് ഞങ്ങളറിഞ്ഞത് നുറ് സ്ത്രീകളിൽ 10 മുതൽ 20 ആളുകൾ ഇത്തരത്തിൽ ഗർഭച്ഛിദ്രത്തിന്റെ ശാരീരിക മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ്. എന്നല്‍ ഈ വിഷയം സമൂഹം തുറന്ന് സംസാരിക്കാൻ തയാറല്ല.’
2019ലാണ് മേഗനും ഹാരിക്കും ആദ്യ കുഞ്ഞ് ആർച്ചി പിറന്നത്. തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ മേഗനെ നിരവധി പേർ പിന്തുണച്ചു. ഹാരിയും മേഗനും ആർച്ചിയും ചേർന്ന ഈ കുഞ്ഞുകുടുംബത്തെ ഹൃദയത്തോട് ചേർത്ത് പിടിക്കുന്നു. ഒപ്പം തന്നെ തങ്ങൾക്കുണ്ടായ അനുഭവങ്ങളും പലരും പറയുന്നു.