ADVERTISEMENT

തെന്നിന്ത്യയാകെ ആരാധകരുള്ള താരമാണ് ജെനിലിയ ഡിസൂസ. വിവാഹത്തോടെ സിനിമാ രംഗത്തുനിന്നും ജനിലിയ വിട്ടുനിന്നിരുന്നു ഇപ്പോൾ സിനിമയിൽ വീണ്ടും സജീവമാകാനൊരുങ്ങുകയാണ് ജനിലിയ. ഇപ്പോൾ അമ്മയെ കുറിച്ച് താരം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തന്റെ കരിയറിനു വേണ്ടി അമ്മ ജോലി ഉപേക്ഷിച്ചു കൂടെ നിന്നതിനെ കുറിച്ച് പറയുകയാണ് താരം.

അമ്മയുടെ പിറന്നാളിനോട് അനുബന്ധിച്ചാണ് താരത്തിന്റെ കുറിപ്പ്. അമ്മയും മകളും ഒന്നിച്ചുള്ള മനോഹര ചിത്രവും കുറിപ്പിനൊപ്പം ജനിലിയ പങ്കുവച്ചു. സിനിമ എന്നത് തന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ലെന്നാണ് ജനിലിയ പറയുന്നത്.

ജനിലിയയുടെ വാക്കുകൾ ഇങ്ങനെ: ‘ഒരു ഇടത്തരം കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. സിനിമയിൽ ഒരു കഥാപാത്രം ലഭിച്ചപ്പോൾ എനിക്കു വേണ്ടി അമ്മ ജോലി ഉപേക്ഷിച്ച് കൂടെ വന്നു. കോളജ് കാലത്താണ് അവസരങ്ങൾ ഏറെയും ലഭിച്ചത്. സിനിമ അവസരങ്ങൾക്കൊപ്പം തന്നെ പഠനത്തിൽ വിട്ടുവീഴ്ച നടത്തരുതെന്നും അമ്മയ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. മികവു പുലർത്തിയ കാര്യങ്ങൾക്കെല്ലാം പിന്നിൽ അമ്മയായിരുന്നു. വീണുപോയാൽ താങ്ങായി ഞാൻ കൂടെയുണ്ട്. ധൈര്യമായി മുന്നോട്ടു പോകൂ. എന്നാണ് അമ്മ പറയാറുള്ളത്. അമ്മ തന്നെയാണ് എന്റെ ആത്മാർത്ഥ സുഹൃത്ത്.’

പഴയതു പോലെ ഓടിനടന്ന് അഭിനയിക്കാൻ സാധിക്കില്ലെന്നും വർഷത്തിൽ രണ്ടോ മൂന്നോ ചിത്രങ്ങൾ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്നും അടുത്തിടെ സിനിമയിലേക്ക് തിരിച്ചു വരുന്നതിനെ കുറിച്ച് ജനിലിയ പറഞ്ഞിരുന്നു.  അത് താനെന്ന വ്യക്തിയുടെയും അഭിനേത്രിയുടെയും വളർച്ചയ്ക്ക് സഹായകമാകും. മുന്നിൽ വരുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്താൻ തയാറല്ലെന്നും ജനിലിയ വ്യക്തമാക്കി.

English Summary: Genelia D’Souza pens an emotional birthday note for her mother; thanks her for always being there

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com