ADVERTISEMENT

രണ്ടുപേർ തമ്മിലുള്ള നല്ല ബന്ധങ്ങളുടെ രഹസ്യമെന്താണ്? നിങ്ങൾ ഭാര്യാഭർത്താക്കൻമാരോ നല്ല സുഹൃത്തുക്കളോ ആകട്ടെ. എന്താണ് രണ്ടു മനുഷ്യർ തമ്മിലുള്ള മനോഹര ബന്ധത്തിനു പിന്നിലെ രഹസ്യം. കാണുന്നവരെ അസൂയാലുക്കളാക്കുന്ന രീതിയിൽ ബന്ധങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നവരുണ്ട്. അതിശയത്തോടെയായിരിക്കും നമ്മൾ അവരെ കാണുന്നത്. ഇത്രയും മനോഹരമായി ബന്ധങ്ങൾ മുന്നോട്ടു കൊണ്ടു പോകാൻ അവർക്കെങ്ങനെ സാധിക്കുന്നു എന്നു കരുതും. ഇത്തരം ബന്ധങ്ങൾക്കു പിന്നിൽ ചില രഹസ്യങ്ങളുണ്ടെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. 

അടിസ്ഥാനപരമായി അറിയേണ്ട ചിലകാര്യങ്ങളുണ്ട്. അതിൽ  ഒന്നാമതുള്ളത്  നന്നായി ആശയവിനിമയം നടത്തുക എന്നതാണ്. ഏതൊരു നല്ല ബന്ധത്തിന്റെയും കേന്ദ്രബിന്ദു ആശയവിനിമയം ആണ്. പങ്കാളിയുടെ കാര്യങ്ങളിൽ കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിനു പകരം നമുക്കു പറയാനുള്ള കാര്യങ്ങളെല്ലാം ഒരുമിച്ചിരിക്കുന്ന സമയങ്ങളിൽ തുറന്നു പറയുക.  സംസാരിക്കാനായി സമയം കണ്ടെത്തുക. നമ്മൾ മനോഹരമായി സംസാരിക്കുമ്പോൾ തന്നെ പങ്കാളിയിലും അത് മാറ്റങ്ങളുണ്ടാക്കും. അവരും തുറന്നു സംസാരിക്കാൻ തുടങ്ങുകയും ഇരുവർക്കുമിടയിലെ മറനീങ്ങുകയും ചെയ്യുന്നു.  

ചിലമനുഷ്യരുടെ അരികിലിരിക്കാൻ നമ്മൾ ഇഷ്ടപ്പെടും. കാരണം അപ്പോൾ നമ്മുടെ ദുഃഖങ്ങളെല്ലാം മറക്കുകയും സന്തോഷം കണ്ടെത്താൻ കഴിയുകയും ചെയ്യുന്നു. ചിലപ്പോൾ അവരുടെ സംസാരമായിരിക്കും ആകർഷിക്കുന്നത്. അവർ നമ്മെ പൊട്ടിച്ചിരിപ്പിക്കുന്നവരായിക്കും. ദാമ്പത്യബന്ധത്തിലും സന്തോഷത്തിനുള്ള അവസരങ്ങൾ നമ്മൾ സൃഷ്ടിക്കണം. പങ്കാളിക്ക് നമ്മളോട് സംസാരിക്കാനും ഇടപഴകാനും തോന്നുന്ന രീതിയിലായിരിക്കണം മുന്നോട്ടു പോകേണ്ടത്. 

വിശ്വാസവും സ്വാതന്ത്ര്യവുമാണ് മറ്റു പ്രധാനകാര്യങ്ങൾ. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെയാണ്. വിശ്വാസമുള്ളിടത്താണ് സ്വതന്ത്ര്യവും. വിശ്വാസം നഷ്ടപ്പെടുമ്പോൾ ബന്ധങ്ങള്‍ ശിഥിലമാകും. എത്ര കഠിനമായ മാനസീകാവസ്ഥയിലൂടെ കടന്നു പോകുമ്പോഴും പരമാവധി പങ്കാളിയെ വിശ്വസിക്കണം. ഒരു ബന്ധത്തിൽ പോകുമ്പോൾ വ്യക്തി സ്വാതന്ത്ര്യം നഷ്ടപ്പെടുന്നതായി പങ്കാളിക്ക് തോന്നുമ്പോൾ അവിടെ ബന്ധങ്ങള്‍ പരാജയപ്പെടുന്നതായി മനസ്സിലാക്കാം. അതുകൊണ്ട് അവരവരുടെ വ്യക്തി സ്വാതന്ത്ര്യങ്ങളിൽ അമിതമായി ഇടപെടാതിരിക്കാം. 

ജീവിത വിജയത്തിനു പിന്നിലെ പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് കഠിനാധ്വാനം. സ്നേഹവും അർപണ മനോഭാവവും ബന്ധങ്ങളെ ദൃഢമാക്കും. പലപ്പോഴും പൂർണമായും അങ്ങനെ നിൽക്കാൻ പലർക്കും സാധിക്കില്ല. കഠിനപ്രയത്നത്തിലൂടെയാണ് സ്നേഹം പൂർണമായി ഒരാൾക്കായി സമർപിക്കാനാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com