ADVERTISEMENT

‘തൊഴിലാണ് അനുഗ്രഹം’ എന്ന ചിന്തയോടെ ശാരീരിക അവസ്ഥ പോലും മറന്ന് ജോലിയിൽ വ്യാപൃതരാകാറുണ്ട് പലരും. പ്രത്യേകിച്ച്  സ്ത്രീകൾ. അങ്ങനെ രാത്രി വരെ സമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി ജോലി ചെയ്ത് മണിക്കൂറുകൾക്കകം ഒരാൺ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് ജയ്പൂരിലെ നിഗം മേയർ ഡോ. സോമ്യ ഗുർജാർ.

ജോലിക്കു ശേഷം രാത്രി ഏറെ വൈകി ആശുപത്രിയിലെത്തിയ സോമ്യ പുലർച്ചെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ജോലിയിലുള്ള സോമ്യയുടെ സമർപ്പണ മനോഭാവത്തെ പ്രശംസിക്കുകയാണ് സോഷ്യൽമീഡിയ. സോമ്യ തന്നെയാണ് സന്ദേശം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ബുധനാഴ്ച രാത്രി അവസാന മീറ്റിങ്ങിലും പങ്കെടുത്ത് രാത്രി 12.30 ഓടെയാണ് അവർ ആശുപത്രിയിലെത്തിയത്. 

‘തൊഴിലാണ് അനുഗ്രഹം’  എന്ന വാചകത്തോടെയാണ് വിവരം സോമ്യ അറിയിച്ചത്. പ്രസവവേദന തുടങ്ങി ആശുപത്രിയിലെത്തിയ സോമ്യ 5.14ന് കുഞ്ഞിനു ജന്മം നൽകിയത്. ‘ഞാനും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു. പതിനായിരത്തിലധികം പേരാണ് ലൈക്ക് ചെയ്തത്.

English Summary: "Work Is Worship": Jaipur Mayor Who Worked Till A Few Hours Before Delivering Her Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com