sections
MORE

ഇവരുടെത് ക്രൂരമുഖമാണ്; മകളെ കുറിച്ച് മോശം കമന്റുകൾ; ശക്തമായ മറുപടിയുമായി മന്ദിര ബേദി

mandira
SHARE

താരങ്ങളെ മാത്രമല്ല, അവരുടെ കുഞ്ഞുങ്ങളെ പോലും ചിലപ്പോൾ സോഷ്യൽ മീഡിയ കടന്നാക്രമിക്കാറുണ്ട്. അത്തരത്തിലുള്ള വിദ്വേഷ കമന്റുകൾ ഏറ്റവും ഒടുവിൽ തേടിയെത്തിയത് പ്രശസ്ത താരം മന്ദിര ബേദിയുടെ മകളെയാണ്. സമൂഹമാധ്യമത്തിലൂടെ മകൾക്കു നേരെയുണ്ടായ വിദ്വേഷ കമന്റുകൾക്ക് ശക്തമായ ഭാഷയിൽ മറപടി പറയുകയാണ് മന്ദിര ബേദി. വളർത്തുമകളായ താരയ്ക്കു നേരെ സമൂഹമാധ്യമത്തിലൂടെയുണ്ടായ മോശം പരാമർശത്തിലായിരുന്ന മന്ദിരയുടെ പ്രതികരണം. 

മകൻ വീറിനും താരയ്ക്കും ഒപ്പമുള്ള അവധിക്കാല ചിത്രങ്ങൾ മന്ദിര സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഈ ചിത്രങ്ങൾക്കു താഴെയാണ് മോശം കമന്റുകൾ എത്തിയത്. മന്ദിരയുടെ കുടുംബത്തിനു ചേർന്നവളല്ല താരയെന്നും താരയുടെ രൂപത്തെ കളിയാക്കുന്ന രീതിയിലുമായിരുന്നു കമന്റുകള്‍. കമന്റുകൾക്ക് താരയുടെ മറുപടി ഇങ്ങനെ: ഇവരെ പോലെ ക്രൂരമായ ചിന്തയുള്ളവരാണ് ഏറ്റവും ഭീരുക്കൾ. മുഖംമൂടിക്കുള്ളിൽ നിന്നാണ് ഇവർ സംസാരിക്കുന്നത്. ’– മന്ദിര പറയുന്നു. കമന്റുകളുടെ സ്ക്രീന്‍ ഷോട്ടും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. 

മന്ദിര ബേദിയും രാജ്കൗശലും 2020 ജൂലൈയിലാണ് നാലു വയസുള്ള താരയെ ദത്തെടുക്കുന്നത്. ഇവർക്ക് വീർ എന്നു പേരായ മകനുമുണ്ട്.

English Summary: Mandira Bedi On Social Media Comments About Her Daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA