ADVERTISEMENT

ചില ബന്ധങ്ങൾ സ്വർഗത്തിൽ നിന്നും തന്നെ തീരുമാനിക്കപ്പെട്ടതാണ്. വിചിത്രമായ പലവഴികളിലൂടെ സഞ്ചരിച്ച് ഒടുവിൽ അവർ കണ്ടുമുട്ടും. ഒരു പ്രത്യേക സമയത്ത് എടുക്കുന്ന തീരുമാനത്തിലൂടെ ചിലപ്പോൾ ജീവിതം പ്രതീക്ഷിക്കാത്ത വിധം മാറി മറിയും. അത്തരത്തിൽ വിചിത്രമായ ബന്ധത്തിന്റെ കഥയാണ് ഇത്. മുൻഭർത്താവിന്റെ രണ്ടാനച്ഛനെ വിവാഹം ചെയ്ത് ശ്രദ്ധനേടുകയാണ് ഒരുസ്ത്രീ.  സമപ്രായക്കാരോ അല്ലെങ്കിൽ ഒന്നോ രണ്ടോ വയസു വ്യത്യാസമോ ഉള്ള പങ്കാളിയെ തിരഞ്ഞെടുക്കുമ്പോഴാണ് തന്നെക്കാൾ 30 വയസ്സു കൂടുതലുള്ള ആളെയാണ് യുവതി വിവാഹം ചെയ്തത്. 

16 വയസ്സുള്ളപ്പോഴാണ് എറിക്ക ജെഫിനെ കാണുന്നത്. ഇപ്പോൾ എറിക്കയുടെ പ്രായം 31. ജെഫിനാകട്ടെ 60 വയസ്സു കഴിഞ്ഞു. അന്ന് ആദ്യ ഭർത്താവിന്റെ സഹോദരിയുടെ സുഹൃത്തായിരുന്നു എറിക്ക. തുടർന്നായിരുന്നു അയാളുമായുള്ള വിവാഹം. ജെഫിന്റെ രണ്ടാം വിവാഹത്തിലുണ്ടായിരുന്ന മക്കളായിരുന്നു അവർ. ഏതാനും വർഷങ്ങൾക്കു ശേഷം ആദ്യ ഭർത്താവായ ജസ്റ്റിനുമായുള്ള ബന്ധം അവസാനിപ്പിച്ച എറിക്ക അദ്ദേഹത്തിന്റെ രണ്ടാനച്ഛനായ ജെഫുമായി പ്രണയത്തിലായി. 

ജസ്റ്റിനുമായുള്ള വിവാഹത്തിൽ എറിക്കയ്ക്ക് ഒരു കുഞ്ഞുണ്ട്. ജസ്റ്റിനുമായി വിവാഹ മോചനം നേടിയ ശേഷം തുടർന്നുള്ള കാലം അദ്ദേഹത്തിന്റെ രണ്ടാനച്ഛനോടൊപ്പം ജീവിതം പങ്കിടാൻ എറിക്ക തീരുമാനിച്ചു. വിവാഹമോചനത്തിനു മുൻപു തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. 2018ൽ എറിക്ക–ജെഫ് ദമ്പതികൾക്ക് ആദ്യ കുഞ്ഞും പിറന്നു. പ്രണയത്തെയും വിവാഹത്തെയും കുറിച്ച് എറിക്കയും ജെഫും പറയുന്നത് ഇങ്ങനെ: ‘നിങ്ങൾക്ക് ഇത് അപമാനകരമായ ഒരു കാര്യമായി തോന്നാം. പക്ഷേ, ഞങ്ങൾക്ക് ജീവിതാവസാനം വരെയുള്ള പ്രണയമാണ്. ’

English Summary: Woman Marry Her Ex Husband's Step Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com