ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ പലരീതിയിലുള്ള വിഡിയോകൾ വൈറലാകാറുണ്ട്. അതിൽ ചിലത് ചിലപ്പോൾ നമ്മുടെ ഒരു ദിനം തന്നെ മനോഹരമാക്കും. ഹൃദയത്തിൽ സന്തോഷം നിറയ്ക്കുകയും മുഖത്ത് പുഞ്ചിരി വിരിയിക്കുകയും ചെയ്യും. അത്തരത്തിൽ ഒരുവിഡിയോയാണ് ഇത്. ആർമി ഉദ്യോഗസ്ഥനായ മകനും അമ്മയും രണ്ട് വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുന്നതാണ് വിഡിയോ. 

എന്നാൽ ഈ വിഡിയോ എവിടെ നിന്നു ചിത്രീകരിച്ചതാണെന്നോ എപ്പോൾ ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. ഗുഡ് ന്യൂസ് കറസ്പോണ്ടന്റ് എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘സന്തോഷത്തിന്റെ നിലവിളി’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. 

‘ഏദൻ ഹൂസ്റ്റൺ അമ്മയെ കണ്ടിട്ട് രണ്ടു വർഷമായി. അദ്ദേഹം ജർമനിയിൽ സേവനം അനുഷ്ഠിക്കുകയാണ്. അതുകൊണ്ടു തന്നെ അമ്മയ്ക്ക് അപ്രതീക്ഷിതമായ കൂടിക്കാഴ്ച ഒരുക്കാൻ അദ്ദേഹം തിരുമാനിച്ചു. അമ്മ അവശ്യ സാധനങ്ങൾ വാങ്ങാന്‍ ഒരു കടയിൽ എത്തിയതായിരുന്നു. അവിടെ വച്ചാണ് അമ്മയെ കണ്ടത്.’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അപ്രതീക്ഷിതമായി മകനെ കണ്ട അമ്മയുടെ സന്തോഷം വാക്കുകൾക്ക് അതീതമാണെന്നു വിഡിയോയിൽ വ്യക്തം. 

നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. 33,000ൽ അധികം ആളുകൾ ഇതിനോടകം വിഡിയോ കണ്ടു. ‘എക്കാലത്തെയും മനോഹരമായ പ്രതികണം, ഹൃദ്യം അതിമനോഹരം എന്നിങ്ങനെയാണ് പലരുടെയും പ്രതികരണം. 

English Summary: Mom screams with joy on seeing her deployed army son after two years. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com