ADVERTISEMENT

വിവാഹ ശേഷം സ്വന്തം ആഗ്രഹങ്ങൾ മറന്ന് ജീവിക്കേണ്ട അവസ്ഥ പലപ്പോഴും സ്ത്രീകൾക്കുണ്ടാകാറുണ്ട്. സ്വപ്നങ്ങൾക്കു പിന്നാലെ പോകാനോ പഠനം തുടരാനോ കഴിയാത്തവർ നിരവധിയുണ്ട്. എന്നാൽ കുടുംബത്തിന്റെ പിന്തുണയോടെ സ്വന്തം സ്വപ്നങ്ങൾ എത്തിപ്പിടിക്കുന്നവരും ഉണ്ട്. തന്റെ ഭാര്യയുടെ പഠനത്തിനായി ഒരു ഭർത്താവ് നൽകുന്ന പിന്തുണയെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ. അതുല എന്ന പെൺകുട്ടിയാണ് ട്വിറ്ററിലൂടെ ഇവരെ സോഷ്യൽ ലോകത്തിന് പരിചയപ്പെടുത്തിയത്.

ഭാഷാ പരീക്ഷകൾക്ക് തയ്യാറാകാൻ അമ്മയ്ക്ക് സഹായം നൽകുന്ന അച്ഛനെ കുറിച്ചാണ് അതുല പറയുന്നത്. അമ്മ എത്തുന്നതിനു മുൻപു തന്നെ അച്ഛൻ പേപ്പറുകളിൽ മാർജിൻ വരച്ചു വയ്ക്കും. പെൻസിൽ ബോക്സും തയ്യാറാക്കി വയ്ക്കും. എല്ലാ പരീക്ഷാ ദിനങ്ങളിലും അച്ഛൻ ഇങ്ങനെ ചെയ്യുമെന്ന് മകൾ പറയുന്നു. 

‘ ഈ ആഴ്ചയാണ് അമ്മയുടെ ഭാഷാ പരീക്ഷകൾ തുടങ്ങുന്നത്. എല്ലാ ദിവസവും രാവിലെ അമ്മയുടെ ഉത്തരക്കടലാസുകൾ അച്ഛൻ മാർജിൻ വരച്ചു വയ്ക്കും. പെൻസിൽ ബോക്സും തയ്യാറായിരിക്കും. ചെറിയ സഹായങ്ങൾ ഉദാത്തമായ സ്നേഹത്തിന്റെ പ്രതീകമാണ്.’ –അതുല ട്വിറ്ററിൽ കുറിക്കുന്നു. അതുലയുടെ ട്വിറ്റ് നിരവധി പേർ പങ്കുവച്ചു. 

English Summary: Daughter shares photo of father supporting mother in a sweet way for exams, photo wins the internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com