ADVERTISEMENT

കുട്ടിക്കാലത്ത് ബാർബി ഡോളിനെ ആഗ്രഹിക്കാത്തവർ കുറവായിരിക്കും. പലർക്കും പാവയെ സ്വപ്നം കാണാനല്ലാതെ കയ്യിൽ കിട്ടാറില്ല. എന്നാൽ കുട്ടിക്കാലത്ത് ഏറെ സ്വപ്നം കണ്ട ബാർബി ഡോളിനെ വാർധക്യത്തില്‍ ലഭിച്ച സന്തോഷത്തിലാണ് ഈ മുത്തശ്ശി. കൊച്ചുമകളാണ് മുത്തശ്ശിക്ക് ജന്മദിന സമ്മാനമായി പാവയെ നല്‍കിയത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ബാർബി പാവയെ കൊച്ചുമകൾ മുത്തശ്ശിക്ക് സമ്മാനിക്കുന്ന വിഡിയോ ഇപ്പോൾ ട്വിറ്ററിൽവൈറലാകുകയാണ്. 

ഡോണ കർമോസ എന്ന മുത്തശ്ശിക്കാണ് കൊച്ചു മകൾ ബാർബി ഡോളിനെ സമ്മാനമായി നൽകിയത്. ഒരു കുഞ്ഞിന് സമ്മാനപ്പൊതി ലഭിച്ചാൽ ഉണ്ടാകുന്ന സന്തോഷം പോലെയാണ് മുത്തശ്ശിയുടെ മുഖത്തും ആകാംക്ഷയും സന്തോഷവും. മുത്തശ്ശിയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറയുന്നതും വിഡിയോയിൽ കാണാം. വിഡിയോയിലെ നിഷ്കളങ്കതയാണ് കാണികളെ ആകർഷിക്കുന്നത്. 

നിരവധി പേർ തങ്ങളുടെ അനുഭവവും പങ്കുവയ്ക്കുന്നുണ്ട്. അതിമനോഹരം എന്നാണ് പലരും കമന്റ് ചെയ്യുന്നത്. സ്വന്തമായി നിർമിച്ച ടെഡി ബിയറുകളിലൊന്ന് സഹപ്രവർത്തകയ്ക്ക് നൽകിയതിന്റെ മനോഹര നിമിഷത്തെ പറ്റിയായിരുന്നു ഒരാളുടെ കമന്റ്. അവൾക്ക് ജീവിതത്തിൽ ഒരിക്കലും ഒരു ടെഡിബിയറിനെ സമ്മാനമായി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കമന്റ് ചെയ്തു. 

English Summary: Woman gets grandma her first-ever Barbie doll, her reaction will move you

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com