ADVERTISEMENT

ജീവിത വഴിയില്‍ ഒറ്റപ്പെട്ടപ്പോള്‍ താങ്ങും തണലുമായി നിന്ന അമ്മയെക്കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹരിണി ചന്ദന. തന്റെ വിവാഹ വേളയില്‍ അമ്മയുടെ കരുതലുമായി നിന്ന രഞ്ജു രഞ്ജിമാരെക്കുറിച്ചാണ് ഹരിണിയുടെ കുറിപ്പ്. തന്നെ വേണ്ട എന്നു പറഞ്ഞ പ്രസവിച്ച സ്ത്രീയുടെ മുന്നില്‍ ഞാനാണ് അവളുടെ അമ്മ എന്ന് ഉറക്കെ പ്രഖ്യാപിച്ച സ്‌നേഹനിധിയാണ് രഞ്ജു രഞ്ജിമാരെന്ന് ഹരിണി കുറിക്കുന്നു. തന്റെ  ചിത്രത്തിനൊപ്പമാണ് വികാരനിര്‍ഭരമായ കുറിപ്പ് ഹരിണി പങ്കുവച്ചത്. 

പ്രണയ സാക്ഷാത്കാരത്തിനൊടുവിലാണ്  ഹരിണി സുനീഷിന്റെ ജീവിത സഖിയായത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് രഞ്ജു രഞ്ജുമാരുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം.ഗള്‍ഫില്‍ സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനാണ് സുനീഷ്. എട്ടാം ക്ലാസില്‍ പൂവിട്ട പ്രണയമാണ് വിവാഹ പന്തലിലെത്തി നില്‍ക്കുന്നത്. നവദമ്പതികളെ ആശീര്‍വദിക്കാന്‍ നിരവധി പേരാണ് എത്തിയത്.സുനീഷിന്റെ മാതാപിതാക്കളുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടന്നത്. ഹരിണി ചന്ദനയുടെ മാതാപിതാക്കള്‍ ചടങ്ങിനെത്തിയിരുന്നില്ല.

ഹരിണിയുടെ വാക്കുകൾ ഇങ്ങനെ: ‘എന്റെ അമ്മ ഇല്ലായിരുന്നേല്‍ ഒരുപക്ഷേ ഞാന്‍ ഈ ചിരിച്ച മുഖവുമായി ഇങ്ങനെ ഒരു Postഇടാന്‍ ഉണ്ടാവില്ലായിരുന്നു? എന്റെ അമ്മ? എന്നെ വേണ്ട എന്ന് പറഞ്ഞ പ്രസവിച്ച സ്ത്രീയുടെ മുന്നില്‍ ഞാനാണ് അവളുടെ അമ്മ എന്ന് പറഞ്ഞ് എന്നെ ഒരു നല്ല ജീവിതത്തിലേക്ക് നയിച്ചവളാണ് എന്റെ അമ്മ അമ്മ പെണ്ണേ.’ എന്ന കുറിപ്പോടെയാണ് ഹരിണി ചിത്രം പങ്കുവച്ചത്.

English Summary: Harini Chandana About Ranju Ranjimar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com