ADVERTISEMENT

പേരക്കുട്ടിക്ക് ജന്മം നൽകി 53–വയസ്സുകാരി. ഗർഭം ധരിക്കുന്നതും പ്രസവവും മകളുടെ ജീവന് ഭീഷണിയാകുമെന്ന കാരണത്താലാണ് അമ്മ തന്നെ മകളുടെ കു‍ഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായത്. തെക്കൻ ബ്രസീലിലെ സാന്ത കാറ്റാറിനയിലാണ് സംഭവം. റോസിസ്ലി എന്ന അമ്മയാണ് മകൾ ഇന്‍ഗ്രിഡിന്റെ ആഗ്രഹം സഫലമാക്കിയത്. 

മകൾ ഇന്‍ഗ്രിഡിന് ശ്വാസകോശ സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നു. വേഗത്തിൽ രക്തം കട്ട പിടിക്കുകയും ശ്വാസകോശത്തിൽ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്ന രോഗമായിരുന്നു യുവതിയ്ക്ക് ഉണ്ടായിരുന്നത്. രക്തം കട്ടപിടിക്കുന്നതിനാല്‍ ഗര്‍ഭം ധരിച്ചാൽ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് മകളുടെ കുഞ്ഞിനെ ഗർഭം ധരിക്കാമെന്ന് അമ്മ സമ്മതിച്ചത്. ഐവിഎഫിലൂടെയാണ് മകളുടെ കുഞ്ഞിനെ അമ്മ ഗര്‍ഭം ധരിച്ചത്. അതെ സമയം പ്രായമായതിനാല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാമെന്ന് അമ്മയോട് ‍ഡോക്ടർമാർ പറഞ്ഞെങ്കിലും അവർ അത് കേൾക്കാതെ പൂര്‍ണമനസോടെയാണ് മകളുടെ ആഗ്രഹം സഫലമാക്കാന്‍ തയ്യാറായതെന്ന​ ബന്ധുക്കൾ പറയുന്നു. 

ഓഗസ്​റ്റ്​ 19 നാണ്​ റോസിസ്ലി മരിയ ക്ലാര എന്ന പെൺകുഞ്ഞിന് ജന്മം നൽകിയത്.  പ്രസവത്തിന്​ മകളും ഭര്‍ത്താവും​സാക്ഷിയായിരുന്നു. 'വലിയൊരു സ്വപ്നമാണ് സഫലമായത്. പറയാൻ വാക്കുകൾ കിട്ടുന്നില്ല. എല്ലാവരും പറയുന്നതുപോലെ ഒരു അച്ഛനാവുക എന്നതും പിതാവാകുന്ന നിമിഷവും വിവരിക്കാന്‍ കഴിയില്ല. മരിയ ക്ലാരയുടെ അച്ഛൻ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com