‘ഞാൻ എല്ലാം തികഞ്ഞവളല്ല, പ്രതികരണ ശേഷിയുള്ളവളാണ്’: വിവാഹ മോചനത്തിനു ശേഷം സാമന്ത പറയുന്നു

samanta-nagachaithanya
SHARE

ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ നിരന്തരം ആരാധകരെ അറിയിക്കുന്ന താരമാണ് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹ മോചന വാർത്തയും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അമ്മ പഠിപ്പിച്ച ആത്മീയപാഠങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. വിവാഹമോചനത്തിനു ശേഷം സ്ത്രീകൾക്ക് ആത്മവിശ്വാസം പകരുന്ന നിരവധി ചിന്തകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോൾ താൻ കരുത്തുള്ളവളും പ്രതികരണശേഷിയുള്ളവളുമാണെന്ന് കുറിക്കുകയാണ് സാമന്ത.

‘ഞാൻ കരുത്തുള്ളവളാണ്, പ്രതികരണശേഷിയുള്ളവളാണ്, ഞാൻ എല്ലാം തികഞ്ഞവളല്ല, എനിക്ക് ഞാനാണ് ശരി, എല്ലായിപ്പോഴും ഞാൻ ക്ഷമിക്കണമെന്നില്ല, ഞാൻ സ്നേഹമുള്ളവളാണ്, എന്റേതായ തീരുമാനങ്ങൾ ഉണ്ട്. ഞാൻ ഗംഭീരമാണ്, ഞാന്‍ ഒരു യോദ്ധാവാണ്, ഞാനൊരു മനുഷ്യനാണ്.’– സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചു. അമ്മ പറഞ്ഞത് (#MyMommaSaid) എന്ന ഹാഷ് ടാഗോടെയാണ് സാമന്ത കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

അടുത്തിടെ പെൺമക്കളുടെ വിവാഹത്തെയും വിദ്യാഭ്യാസത്തെയും കുറിച്ച് സാമന്ത പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. പെൺകുട്ടികളുടെ വിവാഹത്തിനു പണം സ്വരൂപിക്കാതെ അവരുടെ പഠനത്തിനായി സ്വരൂപിക്കൂ എന്നാണ് സാമന്ത സോഷ്യൽ മീഡിയയിൽ കുറിച്ചത്. പെൺകുട്ടികളെ സ്വയം പര്യാപ്തരാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സാമന്ത പറഞ്ഞിരുന്നു. പെൺകുട്ടികളെ ആത്മവിശ്വാസമുള്ളവരും സ്വയം സ്നേഹിക്കാൻ കഴിവുള്ളവരുമാക്കി മാറ്റമെന്നും താരം കൂട്ടിച്ചേർത്തു. 

English Summary: Samantha Akkineni's Message After Split With Naga Chaitanya: 'I'm Not Perfect

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline
We are Sorry! The page you are looking for is not available at the moment.
Some of the following News might be Interesting to You

LATEST NEWS