വരൻ ആശുപത്രിയിൽ; കേക്ക് മുറിക്കലും ഡാൻസുമായി വിചിത്ര വിവാഹം ആഘോഷമാക്കി വധു

groom-sick
SHARE

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ് വിവാഹ ദിനം. അതുകൊണ്ടു തന്നെ ലോകത്ത് എവിടെയാണെങ്കിലും വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ആഘോഷത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കും. പക്ഷേ, ആ ദിനത്തിൽ വരന് പങ്കെടുക്കാൻ സാധിക്കാതെ വന്നാൽ എന്തു ചെയ്യും? സ്വാഭാവികമായും വിവാഹം മാറ്റി വയ്ക്കേണ്ടി വരും. എന്നാൽ ഇത്തരത്തിൽ ആകസ്മികമായി സംഭവിച്ച അവസ്ഥയെ രസകരമായി നേരിടുകയാണ് ഈ വധു. 

അമേരിക്കയിലെ നോർത്ത് കരോലിനയിലാണ് സംഭവം. വരന്റെ അസാന്നിധ്യത്തിൽ ഉറപ്പിച്ച വിവാഹം മാറ്റി വയ്ക്കാതെ നടത്തിയിരിക്കുകയാണ് ഒരു യുവതി. ഭക്ഷ്യവിഷബാധയേറ്റ് വരൻ ആശുപത്രിയിലായതിനെ തുടർന്ന് വ്യത്യസ്തമായ രീതിയിൽ വിവാഹം നടത്തുതകയായിരുന്നു വധു. വരന്റെ സമ്മത പ്രകാരമായിരുന്നു ഇങ്ങനെയൊരു വിവാഹം. 

ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വേഷത്തിൽ വിവാഹവേദിയിലേക്കെത്തിച്ച് വിവാഹം നടത്തുക എന്നതായിരുന്നു വധൂവരൻമാരുടെ വിചിത്രമായ തീരുമാനം. ഐപാഡിൽ വരന്റെ ഒരു ചിത്രവും തൂണിൽ ഘടിപ്പിച്ചു. വിചിത്രമായ വിവാഹത്തിന്റെ വിശേഷങ്ങൾ വധൂവരന്മാർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചത്. ടിക്ടോക്കില്‍ പങ്കുവച്ച ആഘോഷങ്ങളുടെ വിഡിയോ വൈറലായി. 21 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ ടീസറിൽ കേക്ക് മുറിക്കുന്നതും വധൂവരന്മാരുടെ നൃത്തവും വിഡിയോയിൽ കാണാം. വധൂവരന്മാരുടെ സുഹൃത്തുക്കളും ബന്ധുക്കളും വിഡിയോയില്‍ ഉണ്ട്.  

വൈറൽ വിഡിയോക്കു താഴെ വരന്റെ കമന്റ് ഇങ്ങനെ: ‘ വരൻ ഇവിടെയുണ്ട്. എന്റെ അസാന്നിധ്യത്തിൽ നിങ്ങൾ എന്റെ വിവാഹം മനോഹരമാക്കി.’ കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു തവണ ഇവരുെട വിവാഹം മാറ്റിവച്ചിരുന്നു. കഴിഞ്ഞ 8 വർഷത്തോളമായി പരസ്പരം അറിയാവുന്നവരാണെന്നും വരൻ കുറിച്ചു. വിവാഹ വസ്ത്രത്തിൽ നിങ്ങളുടെ ഭാര്യ സുന്ദരിയാണെന്ന് അവളോട് പറയൂ, അവന്റെ ഐപാഡിനെയാണ് അവൾ ഇപ്പോൾ വിവാഹം ചെയ്തിരിക്കുന്നത്, മനോഹരമായ സംഭവം, അസുഖം വന്നതിനാൽ നിങ്ങളുടെ വിവാഹം കൂടുതൽ മനോഹരമായി. എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: Groom Falls Sick on Wedding Day, Bride Gets Married to his Photo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS