ADVERTISEMENT

ഹൃതിക് റോഷനൊപ്പം പ്രത്യക്ഷപ്പെട്ട പെൺകുട്ടിയെ കുറിച്ചായിരുന്നു അടുത്തിടെ സോഷ്യല്‍ ലോകം ചർച്ചചെയ്തത്. നടിയും സംഗീത സംവിധായികയുമായ സബാ ആസാദായിരുന്നു ഹൃതിക്കിനൊപ്പം പ്രത്യക്ഷപ്പെട്ട സ്ത്രീ. ഹൃതിക്കിനെയും സബയെയും കുറിച്ചുള്ള ഗോസിപ്പുകൾ വ്യാപകമാകുന്നതിനിടെ സബയെ അഭിനന്ദിച്ചു കൊണ്ടുള്ള കുറിപ്പുമായി എത്തുകയാണ് ഹൃതിക്കിന്റെ മുൻഭാര്യ സൂസൈൻ ഖാൻ. മുംബൈയിൽ സബയുടെ സംഗീത പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് സൂസൈൻ കുറിപ്പ് പങ്കുവച്ചത്. 

‘എത്ര മനോഹരമായ സായാഹ്നം. നിങ്ങൾ വളരെ ശാന്തശീലയായ കഴിവുള്ള സ്ത്രീയാണ്’.– എന്നാണ് സബയെ കുറിച്ച് സൂസൈൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. സുസൈന്റെ അഭിനന്ദനത്തിനു നന്ദി പറഞ്ഞ് സബ കുറിച്ചത് ഇങ്ങനെ: ‘എന്റെ സൂസിക്ക് നന്ദി. കഴിഞ്ഞ രാത്രി നീ അവിടെയുണ്ടായിരുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.’ അടുത്തിടെ സബയുടെ കൈപിടിച്ച് ഹൃതിക് റോഷൻ നടന്നു നീങ്ങുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതോടെ ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. 

നടൻ ആഴ്സലൻ ഗോനിയുമായി സൂസൈൻ ഡേറ്റിങ്ങിലാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. 2000ലായിരുന്നു സൂസൈൻ ഖാനും ഹൃതിക് റോഷനും തമ്മിലുള്ള വിവാഹം. ഇരുവരും 2014ലാണ് വിവാഹ മോചിതരായത്. ഇരുവർക്കും രണ്ട് ആൺമക്കളും ഉണ്ട്. 2011ലെ ദിൽ കബഡി എന്ന സിനിമയിലൂടെയാണ് സബ ആസാദ് അഭിനയ ജീവിതത്തിലേക്കു പ്രവേശിക്കുന്നത്. നെറ്റ്ഫ്ലിക്സിലെയും സോണി ലൈവിലെയും വെബ് സീരിസുകളിലും സബ അഭിനയിക്കുന്നുണ്ട്.  

English Summary: Hrithik Roshan’s ex-wife Sussanne Khan calls Saba Azad ‘super cool’ and ‘supremely talented’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com