ADVERTISEMENT

മാതാപിതാക്കളുടെ വിവാഹത്തിൽ പങ്കെടുക്കണമെന്ന് പുതിയകാലത്തെ കുഞ്ഞുങ്ങൾ ചിലപ്പോഴെല്ലാം ആവശ്യം ഉന്നയിക്കാറുണ്ട്. പലമാതാപിതാക്കളും മക്കളുടെ ഇത്തരം ആഗ്രഹങ്ങൾ സാധിച്ചു നൽകാനായി വിവാഹം തന്നെ പുനരാവിഷ്കരിക്കും. സമീപകാലത്ത് അത്തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോള്‍ വിവാഹ വേദിയിൽ തന്റെ അമ്മയെ കണ്ടപ്പോഴുള്ള മകന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

അമ്മയെ വിവാഹ വേഷത്തിൽ കാണാൻ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന മകനില്‍ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. അമ്മയെ കാണുന്നതോടെ സന്തോഷത്തോടെയും അദ്ഭുതത്തോടെയും അവരുടെ അടുത്തേക്ക് ഓടിയെത്തുകയാണ് അവൻ. തുടർന്ന് അമ്മയ്ക്കൊപ്പം നടന്നു വരുന്നതും വിഡിയോയിൽ ഉണ്ട്

ആറ് മണിക്കൂറുകൾക്കു മുൻപ് പങ്കുവച്ച വിഡിയോ ഇതിനോടകം 21,000ൽ അധികംപേർ കണ്ടു. അമ്മയുടെ വിവാഹചടങ്ങു കാണുന്നതിനു വേണ്ടി തയാറായി നില്‍ക്കുകയായിരുന്നു അവൻ. എന്നാൽ വിവാഹ വസ്ത്രത്തിൽ വേദിയിലേക്ക് എത്തുന്ന അമ്മയെ കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ അവൻ ‘അമ്മേ’ എന്നു വിളിച്ച് അമ്മയുടെ അരികിലേക്ക് ഓടി എത്തുകയായിരുന്നു. തുടർന്ന് അമ്മയുടെയും അമ്മയ്ക്കൊപ്പം നടന്നു വരുന്ന വരന്റെയും കൂടെ അവനും വിവാഹ വേദിയിലേക്കു നടന്നു. 

‘അതിമനോഹരം’ എന്നാണ് പലരും വിഡിയോക്ക് കമന്റ് ചെയ്തത്. ‘ചുരുങ്ങിയത് 20 തവണ എങ്കിലും ഞാൻ ഈ വിഡിയോ കണ്ടിരിക്കും. ദൈവമേ, എത്ര ധന്യമായ നിമിഷമാണിത്.’– എന്നാണ് വിഡിയോക്കു താഴെ വന്ന ഒരു കമന്റ്. ‘മോതിരവും കയ്യിലേന്തി നിന്ന ഈ കുഞ്ഞു വാഹകന് മറ്റെന്തോ പദ്ധതിയുണ്ടായിരുന്നു. അമ്മയും മകനും, നിഷ്കളങ്കമായ സ്നേഹം എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: Son runs over to mom when he sees her walking down the aisle. Watch sweet video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com