ADVERTISEMENT

രണ്ട് സഹോദരിമാരുടെ വിവാഹം ഒരേ വേദിയില്‍ വച്ച് നടത്താനുള്ള തീരുമാനം അബദ്ധത്തില്‍ അവസാനിച്ചു. വിവാഹം ന‌ടക്കേണ്ട സമയത്ത് വൈദ്യുതി തകരാറായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കറണ്ട് പോയതോടെ വധൂവരന്മാര്‍ക്ക് തമ്മില്‍ മാറിപ്പോയി. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം.

ഞായറാഴ്ചയാണ് രമേഷ്‍ലാലിന്റെ രണ്ട് പെൺമക്കളായ നികിതയു‌െയും കരിഷ്മയു‌‌ടെയും വിവാഹം തീരുമാനിച്ചിരുന്നത്. പെൺകുട്ടികൾ രണ്ട് പേരും തല മറച്ചിരുന്നു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ച‌‌‌ടങ്ങുകള്‍ ന‌‌ടന്നു.പരസ്പരം മാറിയാണ് വരണമാല്യം അണിയിച്ചതെന്ന് വധൂവരന്മാരോ ബന്ധുക്കളോ അറിഞ്ഞില്ല. 

വിവാഹം ന‌ടത്തുന്ന കാര്‍മികനും തെറ്റായ ജോഡ‍ികളെക്കൊണ്ട് പ്രദക്ഷിണം ചെയ്യിപ്പിച്ചു. വധുമാരെ മാറി എന്ന് അറിയുന്നത് ഇവര്‍ വരന്മാരുടെ വീട്ടിലെത്തിയപ്പോഴാണ്. ചെറിയ തർക്കത്തെ തുടർന്ന് സംഭവം ഒത്തുതീർപ്പിലെത്തി. അടുത്ത ദിവസം ഒരിക്കൽ കൂടി ചടങ്ങുകൾ നടത്താൻ വധൂവരന്മാരോട് ആവശ്യപ്പെട്ടു.

English Summary: Bride Marries Sisters Groom After Mix Up Due To Power Failure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com