‘തോന്നുന്ന കാലത്ത് നിന്നെ സഹജീവി ആയി കരുതുന്ന ഒരുത്തനെ കല്യാണം കഴിക്കുക’–ഹൃദയംതൊട്ട് അച്ഛന്റെ കുറിപ്പ്

daughter-post
SHARE

മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയംതൊടും കുറിപ്പുമായി വർഗീസ് പ്ലാത്തോട്ടം. മകളേ... എന്ന് സംബോധന ചെയ്തു കൊണ്ട് തുടങ്ങുന്ന കുറിപ്പിൽ അവൾ എങ്ങനെയാകണമെന്ന ഉപദേശങ്ങളാണ് വർഗീസിലെ അച്ഛൻ ചേർത്തുവച്ചിരിക്കുന്നത്. നല്ല വിദ്യാഭ്യാസവും സ്വന്തം വരുമാനവും ഇല്ലാത്ത സ്ത്രീകൾക്ക് എന്ത് ഉണ്ടായിട്ടും കാര്യമില്ലെന്നും കുറിപ്പിലൂടെ ഓർമിപ്പിക്കുന്നു. എന്നെങ്കിലും ആവാം എന്നു തോന്നുന്ന കാലത്തു നിന്നെ സഹജീവി ആയി കരുതുന്ന , ബോധമുള്ള ഒരുത്തനെ കല്യാണം കഴിക്കുക എന്നും കുറിപ്പിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: മകളെ നല്ല വിദ്യാഭ്യാസം , സ്വന്തം വരുമാനം .. അതില്ലാത്ത സ്ത്രീകൾക്കു മറ്റ് എന്ത് ഉണ്ടായിട്ടും കാര്യമില്ല . മകളെ... ഒരു പുഴയിൽ വീണാൽ നീന്തികരപറ്റാനും , വണ്ടിഓടിക്കാനും , ഒറ്റക്കായി പോവുന്ന ഘട്ടങ്ങളിൽ ഒരു നേരത്തെ ആഹാരം ഉണ്ടാക്കി കഴിക്കാനും, ചില പ്രത്യേക സാഹചര്യങ്ങളിൽ ചിലരോടു "പോടാ" എന്നു പറയാനും അറിയില്ല എങ്കിൽ എത്ര ഉന്നതവിദ്യാഭ്യസം ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല മകളെ.. എന്നെങ്കിലും ആവാം എന്നു തോന്നുന്ന കാലത്തു നിന്നെ സഹജീവി ആയി കരുതുന്ന , ബോധമുള്ള ഒരുത്തനെ കല്യാണം കഴിക്കുക, ഇനി കഴിച്ചില്ല എങ്കിലും ഒരു ചുക്കും സംഭവിക്കില്ല .. ഒത്തുപോവാൻ കഴിയുന്നില്ല എങ്കിൽ അവന്റെ തൊഴികൊള്ളാൻ നിക്കാതെ ഇറങ്ങിപ്പോരുക..ഇവിടെ നിനക്കൊരു വീടുണ്ട്.. മകളെ... മാതൃത്വം എന്നത് മഹത്തായ സംഗതി അല്ലെന്നു ഒന്നും പറയുന്നില്ല , പക്ഷെ അതിന്റെ പത്തിരട്ടി മഹത്വം അനാഥരായി പോയേക്കാവുന്ന രണ്ടു പെൺ കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്തി അവർക്കു അമ്മയാവുന്നത് ... മകളെ .. കരുണയുള്ളവളായിരികുക , തന്നെക്കാൾ താഴ്ന്ന മനുഷ്യരോട് അലിവുള്ളവളായിരിക്കുക.... ഇന്ന് ഇത്രേം മതി ബാക്കി അടുത്ത ബേ ഡേക് പറഞ്ഞുതരാ ട്ടാ .. പിറന്നാൾ കുട്ടിക്ക് അപ്പൻ കൊറേ ഉപദേശങ്ങളും അമ്മ കുറെ സമ്മാനങ്ങളും വാങ്ങി കൊടുത്തു ..!!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA