‘അതിമനോഹരമായ അനുഭവം, എനിക്ക് ഇവരെ പോലെയാകണം’, സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ച് വിഡിയോ

groom-bride
SHARE

ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കുന്ന നിമിഷങ്ങളായിരിക്കും അത്. ഈ മനോഹരനിമിഷങ്ങൾ വിഡിയോയിലുടെയും ചിത്രങ്ങളിലൂടെയും പലരും സൂക്ഷിക്കാറുണ്ട്. വരനും വധുവും തമ്മിലുള്ള മധുരനിമിഷങ്ങളുടെ ഒരു വിഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാകുന്നത്. 

വിഷ്വൽ റോസ് ഫിലിംസ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. കറുത്ത സ്യൂട്ടണിഞ്ഞ വരനും വെളുത്ത ഗൗൺ അണിഞ്ഞെത്തുന്ന വധുവുമാണ് വിഡിയോയിൽ ഉള്ളത്. ഏറ്റവും മനോഹരവും പ്രണയാർദ്രവുമായി ഇരുവരും സംസാരിക്കുന്നതാണ് വിഡിയോ. ‘ജീവിതത്തിലെ ഏറ്റവും മധുരമുള്ള നിമിഷങ്ങളിലെ സ്നേഹം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ഹൃദയം ചിഹ്നം നൽകിയാണ് സോഷ്യൽമീഡിയ ഈ വിഡിയോ സ്വീകരിച്ചത്. 

ഏപ്രിൽ 13ന് ഇൻസ്റ്റഗ്രാമിൽ എത്തിയ വിഡിയോ വൈറലാകുകയായിരുന്നു. ലക്ഷക്കണക്കിനാളുകൾ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ഈ ദിവസത്തിൽ ഇവർക്കു ലഭിക്കാവുന്ന ഏറ്റവും മനോഹരമായ സമ്മാനമാണിതെന്നാണ് പലരും കമന്റ് ചെയ്തത്. ‘ഈ നിഷ്കളങ്കത എനിക്കിഷ്ടപ്പെട്ടു. ഇത് വളരെ പരിശുദ്ധമാണ്. സ്നേഹമുള്ള ദമ്പതികൾ. എനിക്കും അവരെ പോലയാകണം.’–എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: This adorable conversation between a bride and groom on their wedding day will win your heart

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA