അതിർത്തി കടന്ന് അപ്രതീക്ഷിതമായി അച്ഛനെ കാണാൻ മകൾ എത്തി; അസുലഭ നിമിഷമെന്ന് സോഷ്യൽ മീഡിയ- വിഡിയോ

marathon
SHARE

പലകാരണങ്ങളാൽ മാതാപിതാക്കൾക്കു മക്കളെ പിരിഞ്ഞു ജീവിക്കേണ്ടി വരും. അങ്ങനെ ഒരു സന്ദർഭത്തിൽ അപ്രതീക്ഷിതമായുണ്ടാക്കുന്ന കണ്ടുമുട്ടലുകൾ ഇവർക്കിടയിൽ ഉണ്ടാക്കുന്ന സന്തോഷം വളരെ വലുതായിരിക്കും. അത്തരത്തിൽ ഒരു മകളുടെയും അച്ഛന്റെയും വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പിതാവിന് സര്‍പ്രൈസ് നൽകുന്നതിനായി അതിർത്തികൾ കടന്ന് എത്തുകയായിരുന്നു മകൾ. 

ഷിക്കാഗോയിലെ മാരത്തണില്‍ പങ്കെടുക്കാൻ പോകുകയായിരുന്ന പിതാവിനെ കാണാനായാണ് രാജ്യാതിർത്തികൾ കടന്ന് മകൾ എത്തിയത്. അപ്രതീക്ഷിതായി കണ്ട പിതാവിന്റെയും മകളുടെയും സ്നേഹപ്രകടനങ്ങളണ് വിഡിയോയിൽ ഉള്ളത്. മത്സരാർഥികളെല്ലാം ക്യാമറയ്ക്കു മുന്നിൽ എത്തുകയും ചെയ്തു. അവർക്കു പ്രോത്സാഹനമായി കാണികളും ചുറ്റിലും കൂടി. 

ഇതിനിടെയാണ് കാണികൾക്കിടയിൽ അച്ഛൻ മകളെ കാണുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷവും ദൃശ്യങ്ങളിൽ കാണാം. കാണികൾക്കിടയിൽ മകളെ കണ്ടപ്പോൾ മാരത്തണിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണെന്നു പോലും മറന്ന് അച്ഛൻ മകളെ ആലിംഗനം ചെയ്തു. തുടർന്ന് അദ്ദേഹം മാരത്തൺ തുടർന്നു. 

നിരവധി പേർ ഈ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. അച്ഛന്റെയും മകളുടെയും അവിസ്മരണീയ നിമിഷം എന്നാണ് പലരും കമന്റ് ചെയ്തത്. മകളെ അവിടെ കണ്ടത് അദ്ദേഹത്തിനു കൂടുതൽ ഊർജം പകർന്നിരിക്കും. എന്ന് കമന്റ് ചെയ്തവരും ഉണ്ട്. 

English Summary: Daughter surprises father by visiting him as he runs the Chicago marathon. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA