നിലത്തു വീണ വധുവിന്റെ മുഖത്ത് കേക്ക് വാരിപ്പൊത്തി വരൻ; വിമർശിച്ച് സോഷ്യൽ മീഡിയ: വിഡിയോ

bride-viral
SHARE

വിവാഹദിനത്തിൽ അപ്രതീക്ഷിതമായി പലകാര്യങ്ങളും സംഭവിക്കാം. അത്തരത്തിൽ ഒരു കേക്ക് മുറിക്കുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ‍വൈറലാകുന്നത്. ഒരു കേക്ക് മുറിക്കുന്ന വിഡിയോയിൽ എന്താണ് ഇത്ര പ്രത്യേകത എന്നായിരിക്കും പലരും ചിന്തിക്കുന്നത്. ഈ വിഡിയോ വൈറലാകാൻ കാരണം കേക്ക് മുറിച്ചതിനു ശേഷം വരൻ കേക്ക് വധുവിന്റെ മുഖത്തു തേച്ചതാണ്. 

മെയ് 19ന് യുഎസിൽ നടന്ന ചടങ്ങിന്റെതാണ് വിഡിയോ. കേക്കുമായി വരുന്ന വരനിൽ നിന്നും വധു ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. നിലത്തു വീണ വധുവിന്റെ മുഖത്ത് വരൻ കേക്ക് തേക്കുന്നതാണ് വിഡിയോ.

ഭർത്താവ് എന്റെ മുഖത്ത് കേക്ക് തേക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ലക്ഷകണക്കിന് ആളുകൾ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. എന്നാൽ വരന്റെ ഈ പ്രവൃത്തി മിക്കവർക്കും ഇഷ്ടപ്പെട്ടില്ലെന്നാണ് വിഡിയോക്കു താഴെയുള്ള കമന്റുകൾ സൂചിപ്പിക്കുന്നത്. അവൾ അവസാനം കരയുന്നതു കാണാം. ഇത് തമാശയല്ല. അവളുടെ ഏറ്റവും സന്തോഷത്തോടെയുള്ള സമയത്ത് വരൻ അവളെ അപമാനിച്ചു. എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

English Summary: Groom smears cake on bride’s face in viral video from US. That’s not funny, says Internet

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA