മകള്‍ നൽകിയ പ്രത്യേക ബാഡ്ജ് ധരിച്ച് പിതാവ്; ഹൃദ്യമെന്ന് സോഷ്യൽ മീഡിയ

badge
SHARE

ഫാദേഴ്സ് ഡേയിൽ ഹൃദ്യമായ കുറിപ്പുമായി യുവതി. ലൗലി അരുണ്‍ എന്ന യുവതിയാണ് തന്റെ ട്വിറ്റർ പേജിലൂടെ ഹൃദ്യമായ ഒരു കുറിപ്പും ചിത്രവും പങ്കുവച്ചത്. ഒരു ബാഡ്ജ് ധരിച്ചു നിൽക്കുന്ന ഒരു പിതാവിന്റെ ചിത്രമാണ് യുവതി പങ്കുവച്ചത്. ‘ഹാപ്പി ഫാദേഴ്സ് ഡേ അപ്പാ. ഐ ലൗ യു’ എന്നാണ് ബാഡ്ജിൽ എഴുതിയിരിക്കുന്നത്. 

ഫാദേഴ്സ് ഡേയിൽ എട്ടുവയസ്സുള്ള മകൾ നൽകിയ ബാഡ്ജാണ് ഈ പിതാവ് ധരിച്ചിരിക്കുന്നത്. ‘എൽപിജി ഗ്യാസ് ടെക്നിഷ്യൻ പൈപ്പ് ഘടിപ്പിക്കാനായി വന്നതാണ്. എട്ടുവയസ്സുള്ള അയാളുടെ മകൾ നിർമിച്ചു നല്‍കിയതാണ് ഈ ബാഡ്ജ്. ദിവസം മുഴുവൻ ഇത് ധരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.’– എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ട്വിറ്ററിലെത്തിയ ചിത്രം നിരവധിപേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. അതിമനോഹരം എന്നാണ് ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തത്. ‘ഇത് നിങ്ങളുടെ കണ്ണുകളെ ഈറനണിയിക്കും.’– എന്നാണ് ഒരാളുടെ കമന്റ്. ‘ഈ പെൺകുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. 

English Summary: Woman shares photo of man wearing special badge made by daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫെമിനിസവും കമ്യൂണിസവും പറയുന്നത് സ്നേഹത്തെക്കുറിച്ച് | Shine Nigam | Ullasam Movie

MORE VIDEOS
FROM ONMANORAMA