‘ഞാനറിയുന്ന ഏറ്റവും സൗന്ദര്യമുളള സ്ത്രീ’, അമ്മയ്ക്ക് ജന്മദിനാശംസകൾ നേർന്ന് സുസൈൻ

sussanne-new
SHARE

ജീവിതത്തിലെ വിശേഷങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് സുസൈൻ ഖാൻ. അമ്മ സറീൻ കത്രകിന്റെ പിറന്നാൾ ദിനം ആഘോഷമാക്കുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അമ്മയ്ക്ക് സുസൈൻ ജന്മദിനാശംസകൾ നേർന്നത്. ആഘോഷങ്ങൾക്കു തിളക്കം കൂട്ടാൻ അമ്മയ്ക്കൊപ്പമുള്ള ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ ചേർത്തിണക്കിയ വിഡിയോയും താരം പങ്കുവച്ചു. 

''ഞാനറിയുന്ന ഏറ്റവും സുന്ദരിയായ സ്ത്രീയ്ക്കു പിറന്നാൾ ആശംസകൾ. അമ്മ ഒരു ഇതിഹാസമാണ്. അമ്മയുടെ മക്കളായതിനാൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്''.– എന്ന കുറിപ്പോടെയാണ് സുസൈൻ വിഡിയോ പങ്കുവച്ചത്. പോസ്റ്റിനു താഴെ സുസൈന്റെ ഇപ്പോഴത്തെ പങ്കാളി അർസലൻ ഗോനിയും ആശംസകളുമായി എത്തി. ‘സന്തോഷത്തോടെയുള്ള ജന്മദിനം ആശംസിക്കുന്നു.’– എന്നായിരുന്നു അദ്ദേഹം സുസൈന്റെ ഊഷ്മളമായ കുറിപ്പിനു താഴെ കമന്റ് ചെയ്തത്. 

കുടുംബത്തിലെ എല്ലാവരുടെയും ജന്മദിനങ്ങള്‍ ആഘോഷിക്കാൻ സുസൈൻ  മറക്കാറില്ല. സഹോദരൻ‌ സയദ് ഖാന്റെ ജന്മദിനത്തിലും ഇത്തരത്തിലുള്ള മനോഹരമായ വിഡിയോ പങ്കുവച്ചിരുന്നു. മാതൃദിനത്തിലും സുസൈൻ അമ്മയോടൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. വെല്ലുവിളികളുണ്ടാകുമ്പോൾ പിന്മാറരുതെന്ന് പഠിപ്പിച്ചതും അമ്മയാണെന്നും സുസൈൻ നേരത്തെ കുറിച്ചിരുന്നു. 

English Summary: Sussanne Khan's Birthday Wish For Mom Zarine Is This Family Album

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS