നൃത്തം ചെയ്യുന്നതിനിടെ മകൾ വീണു; താങ്ങായി അച്ഛൻ; ഹൃദ്യം വിഡിയോ

daughter-fall
SHARE

ഏതു പ്രായത്തിലും മക്കളെ സംരക്ഷിക്കുന്നവരായിരിക്കും മാതാപിതാക്കൾ. അതിപ്പോൾ കാൽതെറ്റി ഒന്നു വീഴാൻ പോയാലും കുട്ടിക്കാലത്തേ പോലെ തന്നെ അച്ഛനമ്മമാർ ഓടിയെത്തും. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കുടുംബത്തിലെ ആഘോഷ പരിപാടിക്കിടെ ഡാൻസ് ചെയ്യുന്ന പെൺകുട്ടി കാൽതെറ്റി വീഴുന്നതാണ് വിഡിയോയിലുള്ളത്. 

പെൺകുട്ടി വീഴാൻ പോകുമ്പോൾ അടുത്തു നിൽക്കുന്ന പിതാവ് അവളുടെ സമീപത്തേക്ക് ഓടി വരുന്നതും വിഡിയോയിൽ ഉണ്ട്. വീണയുടൻ തന്നെ എഴുന്നേൽക്കുന്ന പെൺകുട്ടി വീണ്ടും തന്റെ ഡാൻസ് തുടരുന്നതും വിഡിയോയിലുണ്ട്. എന്നാൽ പിതാവ് അപ്പോഴും അവളെ ശ്രദ്ധിച്ചു കൊണ്ട് പിന്നിൽ തന്നെ നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. വീണ്ടും മകൾ വീഴുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. 

മോഡലായ അനീഷ നിഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘എന്റെ അച്ഛനാണ് എന്റെ ആദ്യത്തെ സ്നേഹം’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. വിഡിയോ നിരവധിപേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘ഇത് മനോഹരമാണ്. ഇതുകാണുമ്പോഴെല്ലാം ഞാന്‍ വൈകാരികമാകുന്നു.’ എന്നായിരുന്നു ഒരാളുടെ കമന്റ്. മനോഹരം, ഒരുലോഡ് സ്നേഹം. എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

English Summary: Woman falls while dancing, watch how her father protects her in the sweetest way

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}