ADVERTISEMENT

ഒരേ വിമാനത്തിന്റെ സാരഥികളായി ഒരമ്മയും മകളും. പൈലറ്റായ ക്യാപ്റ്റന്‍ ഹോളി പെറ്റിറ്റും ഫസ്റ്റ് ഓഫീസറായ കീലി പെറ്റിറ്റുമാണ് വൈറലായ ആ അമ്മയും മകളും. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ 55 വര്‍ഷത്തെ ചരിത്രത്തിലെ അപൂര്‍വതയായിരിക്കുകയാണ് ഇവരുടെ വൈമാനിക യാത്ര.

ജൂലൈ 23 ന് ഡെന്‍വറില്‍ നിന്ന് സെന്റ് ലൂയിസിലേക്കുള്ള ഹോളിയുടെയും കീലിന്റെയും യാത്രയാണ് ചരിത്രം കുറിച്ചത്. ഫ്‌ളൈറ്റ് 3658 ലാണ് ഇവര്‍ ഒന്നിച്ച് പറന്നത്. സൗത്ത് വെസ്റ്റ് ഐയര്‍ലൈന്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇതുസംബന്ധിച്ച് ഒരു വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തിനുളളില്‍ വച്ച് അമ്മ ഹോളി ഒരു അനൗണ്‍സ്‌മെന്റ് നടത്തുന്നതാണ് വിഡിയോയില്‍.

 

'ഇവിടെയുള്ള എല്ലാവര്‍ക്കും നന്ദി. ഞങ്ങള്‍ക്കിത് വളരെയധികം ആകാംക്ഷയും സന്തോഷവും നിറഞ്ഞ ദിനമാണ്. സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിന്റെ ചരിത്രത്തിലെ ആദ്യത്തെ അമ്മ - മകള്‍ പൈലറ്റുമാരാണ് ഞങ്ങള്‍.' എന്നാണ് ഹോളി വിഡിയോയില്‍ പറയുന്നത്. മാത്രമല്ല വിഡിയോയില്‍ ഇരുവരും അവരുടെതന്നെ ഒരു ചിത്രം പിടിച്ചു നില്‍ക്കുന്നതും കാണാം. അതില്‍ സൗത്ത് വെസ്റ്റിന്റെ ആദ്യ അമ്മ-മകള്‍ പൈലറ്റുമാരെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

അമ്മ ഹോളി തന്റെ കരിയര്‍ ആരംഭിച്ചത് മറ്റൊരു കമ്പനിയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് ആയാണ്. മൂന്ന് മക്കളടങ്ങുന്ന കുടുംബമാണ് അവരുടേത്. വ്യോമയാന കോഴ്‌സിനു ശേഷമാണ് ഹോളി പൈലറ്റ് ട്രെയിനിങ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടുന്നത്. 18 വര്‍ഷത്തോളമായി ഹോളി ജോലിയുമായി ഈ രംഗത്തുണ്ട്. ഹോളിയെ പിന്തുടര്‍ന്നാണ് മകള്‍ കീലി ഈ രംഗത്തേക്ക് വരുന്നത്. 14 വയസ്സുളളപ്പോള്‍ മുതല്‍ കീലിയുടെ ആഗ്രഹമാണ് പൈലറ്റാവുക എന്നത്. 2017ല്‍ സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ നിന്നുതന്നെയാണ് കീലി പൈലറ്റ് ലൈസന്‍സ് എടുക്കുന്നത്.

 

'ഞാന്‍ ആദ്യം ഈ ജോലിയുമായി പ്രണയത്തിലായി, ഇപ്പോള്‍ എന്റെ മക്കളിലൊരാളും ഈ ജോലി തിരഞ്ഞെടുത്തിരിക്കുന്നു. ഇത് സ്വപ്‌നതുല്യമാണ്' എന്നാണ് ഇതുസംബന്ധിച്ചുളള അമ്മ ഹോളിയുടെ പ്രതികരണം. ഇരുവരുടേയും വീഡിയോയ്ക്ക് 2.79ലക്ഷത്തിലേറെ ലൈക്കുകള്‍ ഇതിനകം ,ലഭിച്ചുകഴിഞ്ഞു.

 

English Summary: Mother-Daughter Duo Pilot Same Flight Together, Internet Overwhelmed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com