കാമുകന് തികച്ചും അപ്രതീക്ഷിതമായ സമ്മാനം നൽകി യുവതി; വൈറലായി വിഡിയോ

viral-video
SHARE

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുളള വേദന അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. അത്തരം നഷ്ടങ്ങള്‍ക്ക് പകരം വയ്ക്കാൻ മറ്റൊന്നിനുമാവില്ല. അത് മനസിലാക്കിയാണ് ലാനി കാമുകനായ ജയര്‍ ഹിന്‍ഡിന് ഒരിക്കലും മറക്കാനാവാത്ത ഒരു പിറന്നാള്‍ സമ്മാനം നല്‍കിയത്. ആ സമ്മാനം ജയറിന്റെ കണ്ണു നിറച്ചു.

ജയര്‍ ഹിന്‍ഡിന് അടുത്തിടെയാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തുനായയെ നഷ്ടമായത്. തന്റെ സന്തതസഹചാരിയായി എപ്പോഴും കൂടെയുള്ള വളര്‍ത്തുനായയുടെ വിയോഗം ജയറിനെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചിരുന്നത്. ഇത് മനസ്സിലാക്കിയ കാമുകി ലാനി ജയറിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ ഒരു സമ്മാനം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 

ജയറിന് നഷ്ടപ്പെട്ട വളര്‍ത്തുനായയുടെ ഒരു 3D ഹോളോഗ്രാഫിക് ചിത്രമാണ് കാമുകി ലാനി പിറന്നാള്‍ സമ്മാനമായി നല്‍കിയത്. സമ്മാനം ആകാംക്ഷയോടെ തുറന്നു നോക്കിയ ജയര്‍ വിതുമ്പുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഈ രംഗം ലാനി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. മാജിക്കലി ന്യൂസ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ വൈറലാവുകയും ചെയ്തു. ഇതിനകം തന്നെ നിരവധി പേര്‍ വിഡിയോ കണ്ടു കഴിഞ്ഞു. 

മൃഗസ്‌നേഹികളായ നിരവധിപേരാണ് വിഡിയോയ്ക്കു കീഴില്‍ കമന്റുമായി എത്തിയത്. ജയറിന്റേതുപോലുളള നഷ്ടം തങ്ങള്‍ക്കുമുണ്ടായെന്നും അതിന്റെ വിഷമം ഇപ്പോഴും മാറിയിട്ടില്ലെന്നും ചിലര്‍ കമന്റു ചെയ്തു. വളരെ സ്‌നേഹമുളള മൃഗമാണ് നായകളെന്നും മനുഷ്യര്‍ അവരുടെ സ്‌നേഹം അര്‍ഹിക്കുന്നില്ലെന്നാണ് വീഡിയോക്കു കീഴില്‍ വന്ന മറ്റൊരു കമന്റ്. അതേസമയം പൊതു ഇടങ്ങളില്‍ ഇത്തരത്തില്‍ വൈകാരികമായ പ്രകടനങ്ങള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് വിമര്‍ശിക്കുന്നവരും വീഡിയോയ്ക്ക് താഴെ എത്തിയിട്ടുണ്ട്.

English Summary: Girl surprises her boyfriend with special gift after his dog passes away. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചെറിയ കുടുംബത്തിന് പറ്റിയ സിറ്റി ഹോം.

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}