ADVERTISEMENT

ദിനംപ്രതി നിരവധി വിഡിയോകൾ സമൂഹമാധ്യമ ഉപയോക്താക്കളുടെ മനം കവരും. പ്രായമുള്ള ദമ്പതികളുടെ പരസ്പര സ്നേഹത്തിന്റെ മനോഹരമായ വിഡിയോയാണ് അത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. മോട്ടോർ സൈക്കിൾ ഓടിക്കുന്ന ഒരു സ്ത്രീയും പിൻസീറ്റിലിരിക്കുന്ന ഭർത്താവുമാണ് ദൃശ്യങ്ങളിലുള്ളത്. 

ഇൻസ്റ്റഗ്രാമിൽ ഫൊട്ടോഗ്രാഫറായ സുസ്മിത ഡോറയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോയിൽ വാഹനം ഓടിക്കുന്ന ഭാര്യയെയും പിൻസീറ്റിലിരുന്ന് യാത്ര ചെയ്യുന്ന ഭർത്താവിനെയും കാണാം. ‘ബൈക്കിൽ യാത്ര ചെയ്യുന്ന ദമ്പതികൾ ഒരു സാധാരണ കാഴ്ചയാണ്. എന്നാൽ ഇത്തരം യാത്രകളിൽ വാഹനം ഓടിക്കുന്നത് പലപ്പോഴും പുരുഷന്മാരായിരിക്കും. ഈ പ്രായത്തിലുള്ളവരുടെ ഇങ്ങനെയൊരു കാഴ്ച നിങ്ങൾ കണ്ടിട്ടുണ്ടോ?’– എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.’

ഈ പ്രായത്തിലും ദമ്പതികളുടെ സ്നേഹം മനോഹരമാണെന്ന് പുകഴ്ത്തിക്കൊണ്ടാണ് വിഡിയോക്കു താഴെ വന്ന കമന്റുകൾ. ‘എത്രമനോഹരമാണ് ഈ കാഴ്ച.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അവൾക്ക് അവളുടെ സ്വന്തം വാഹനമുണ്ട്. ഗംഭീരം.’– എന്നിങ്ങനെ രസകരമായ കമന്റുകളും എത്തി. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 

English Summary: Elderly woman rides motorcycle with husband seated behind her in viral video.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com