ADVERTISEMENT

കൊച്ചുമക്കളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങൾ മുത്തച്ഛൻമാർക്കും മുത്തശ്ശിമാർക്കും ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നതായിരിക്കും. കൊച്ചുമകൾക്കൊപ്പം അവളുടെ വിവാഹദിനത്തിൽ സന്തോഷത്തോടെ നൃത്തം ചെയ്യുന്ന മുത്തച്ഛന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘യു ആർ മൈ സൺഷൈൻ’ എന്ന ഗാനത്തിനാണ് ഇരുവരുടെയും നൃത്തം.

മുത്തച്ഛന്റെയും കൊച്ചുമകളുടെയും സ്നേഹനിർഭരമായ നൃത്തം കണ്ട കാണികളുടെയും കണ്ണ് നിറഞ്ഞു. വധുവിന്റെയും വരന്റെയും വിവാഹ ഫൊട്ടോഗ്രാഫറാണ് വിഡിയോ പകർത്തിയത്. ഗുഡ്ന്യൂസ് മൂവ്മെന്റ് ആണ് വിഡിയോ പങ്കുവച്ചത്.

വധുവും മുത്തച്ഛനും പരസ്പരം കൈകോർത്ത് പിടിച്ച് നൃത്തം ചെയ്യുന്നതാണ് വിഡിയോ. ‘മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള മനോഹര നിമിഷം’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. സ്വന്തം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും നഷ്ടം നികത്താനാകാത്തതാണ് എന്നായിരുന്നു പലരുടെയും കമന്റുകൾ. 

English Summary: Grandfather breaks down as he dances with granddaughter on her wedding day. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com