ADVERTISEMENT

പ്രണയത്തിന് പ്രായപരിധിയില്ലെന്നു തെളിയിക്കുന്ന സംഭവമാണ് ഫിലിപ്പീൻസിൽ നിന്നു പുറത്തു വരുന്നത്. 78കാരൻ 18 വയസ്സുള്ള പെൺകുട്ടിയെ വിവാഹം കഴിച്ചു. മൂന്നുവർഷം നീണ്ട പ്രണയത്തിനു ശേഷമാണ് വിവാഹം. പെൺകുട്ടിക്ക് 15 വയസ്സുളളപ്പോളാണ് ഇയാളുമായി അടുപ്പത്തിലാകുന്നത്. 

മൂന്ന് വർഷം മുമ്പ് ക​ഗയാൻ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നിൽ വച്ചാണ് റാഷെദ് മം​ഗകോപ്പ് ഹലീമ അബ്ദുള്ളയെ കാണുന്നത്. അന്ന് 15 വയസ്സായിരുന്നു ഹലീമയുടെ പ്രായം. നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായതെന്ന് റാഷെദിന്റെ മരുമകനായ ബെൻ പറഞ്ഞു. റാഷെദ് വിവാഹിതനല്ല. പ്രണയിച്ചിട്ടുമില്ല. ഹലീമയുടെയും ആദ്യത്തെ പ്രണയമാണ്. 

മൂന്നുവർഷത്തെ ഡേറ്റിങ്ങിനു ശേഷമാണ് വിവാഹം.  "വരൻ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛൻ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് ഒരു അത്താഴ വിരുന്നിൽ അവർ ഇരുവരും കണ്ടുമുട്ടിയത്"– എന്ന് റാഷെദിന്റെ മരുമകനായ ബെൻ പറഞ്ഞു. 

ഹലീമയും റാഷെദും കാർമെൻ ടൗണിലെ പുതിയ വീട്ടിൽ ജീവിതം തുടങ്ങി. ഹലീമയും റാഷെ​ദും തമ്മിലുള്ള 60 വയസിന്റെ വ്യത്യാസം വിവാഹത്തിന് തടസമായിരുന്നില്ല. ഇരുവീട്ടുകാർക്കും വിവാഹത്തിനു സമ്മതമായിരുന്നു. ഫിലിപ്പീൻസിലെ നിയമ പ്രകാരം 21 വയസിൽ താഴെ ഉള്ളവർക്ക് വിവാഹിതരാവാം. എന്നാൽ, മാതാപിതാക്കളുടെ സമ്മതം വിവാഹത്തിൽ നിർബന്ധമാണ്. 

English Summary: 78-year-old man marries 18-year-old girl​​ 'purely out of love' - they started dating when she was 15

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com