ADVERTISEMENT

ജീവിതത്തിലെ അവിസ്മരണീയമായ അനുഭവങ്ങളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ പരിണീതി ചോപ്രയുടെ 34–ാം ജന്മദിനത്തോട് അനുബന്ധിച്ച് പ്രിയങ്ക പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. കുറിപ്പിനൊപ്പം പരിണീതി ചോപ്രയ്ക്കൊപ്പമുള്ള രണ്ടു ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചു. 

ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് പ്രിയങ്ക കുറിച്ചത് ഇങ്ങനെ: ‘സന്തോഷം നിറഞ്ഞ ജന്മദിനം ആശംസിക്കുന്നു. നിനക്കൊപ്പം ഈ ജന്മദിനം ആഘോഷിക്കാൻ കഴിയാതെ പോയതിൽ നിരാശയുണ്ട്. ഒരുപാട് സ്നേഹം പരിണീതി ചോപ്ര.’ കുറിപ്പിനൊപ്പം ഹൃദയചിഹ്നങ്ങളും പ്രിയങ്ക പങ്കുവച്ചു. മെക്സിക്കോയിൽ നടന്ന പ്രിയങ്കയുടെ നാൽപതാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് പ്രിയങ്ക പങ്കുവച്ചത്. 

പ്രിയങ്ക ചോപ്ര നൽകിയ ജന്മദിനാശംസകളുടെ സ്ക്രീൻ ഷോട്ടുകൾ പരിണീതി ചോപ്രയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘മിമി, നന്ദിയുണ്ട്. നിങ്ങൾ ഏറ്റവും നല്ല വ്യക്തിയാണ്. ഞങ്ങളെല്ലാം നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’– എന്ന കുറിപ്പോടെയാണ് പ്രിയങ്കയുടെ ജന്മദിനാശംസയുടെ സ്ക്രീൻ ഷോട്ട് പരിണീതി പങ്കുവച്ചത്.

സഹോദരൻ ശിവാംഗ് ചോപ്രയും പരിണീതിക്ക് ജന്മദിനാശംസകൾ അറിയിച്ചു. ‘എപ്പോഴും എന്റെ സുരക്ഷിത ഇടമായ വ്യക്തിക്ക് സ്നേഹത്തോടെ ജന്മദിനാശംസകൾ നേരുന്നു. എനിക്ക് കഴിയാവുന്ന അത്രയും ഞാൻ വെറുപ്പിക്കുന്ന വ്യക്തിയാണ് പരിണീതി. എനിക്കൊപ്പം എപ്പോഴും ഫോട്ടോ എടുക്കാൻ തയാറാകുന്നവൾ. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലെല്ലാം കൂടെ നിൽക്കുന്നവൾ. എപ്പോഴും പ്രചോദനമാകുന്നവൾ. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവൾ. അഭിമാനത്തോടെ എന്റെ മൂത്ത സഹോദരി എന്ന് പറയുന്നവൾ. ഒരുപാട് സ്നേഹം ദീദി. നിന്നെ ഒരുപാട് മിസ് ചെയ്യുന്നു.’– എന്നാണ് ശിവാംഗ് കുറിച്ചത്. നിരവധി പേർ സോഷ്യൽ മീഡിയയില്‍ താരത്തിന് ആശംസകൾ നേർന്നു. 

English Summary: A Look At Priyanka Chopra's Birthday Wish For Cousin Parineeti: "Miss Celebrating You This Year"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com