ഭാര്യ നിരസിച്ചപ്പോൾ അടുത്തുള്ള യുവതിക്കൊപ്പം നൃത്തം ചെയ്ത് മുത്തച്ഛൻ- വൈറലായി വിഡിയോ

granpa-dance
Screen grab from video∙ goodnews movement/instagram
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ട്രെയിൻ യാത്രയ്ക്കിടെ ഭാര്യയെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്ന മുത്തച്ഛന്റെ വിഡിയോ. ട്രെയിനിൽ ഒരാൾ പാട്ടുപാടുന്നുണ്ട്. അതു കേട്ട് നൃത്തം ചെയ്യുകയാണ് മുത്തച്ഛന്‍. തൊട്ടടുത്ത് ഇരിക്കുന്ന തന്റെ ഭാര്യയെ നൃത്തം ചെയ്യാൻ ക്ഷണിക്കുന്നതും വിഡിയോയിലുണ്ട്. എന്നാൽ ഭാര്യ ഈ ക്ഷണം നിരസിക്കുന്നതും വിഡിയോയിലുണ്ട്. 

പിന്നീട് മുത്തച്ഛന്‍ എഴുന്നേറ്റ് നിന്ന് തൊട്ടടുത്ത് നിൽക്കുന്ന ഒരു യുവതിക്കൊപ്പം നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. ഇത് കണ്ടതോടെ മുത്തശ്ശിയും നൃത്തം ചെയ്യാനായി എഴുന്നേറ്റു. തൊട്ടടുത്തിരുന്ന ആളുമായി മുത്തശ്ശിയും നൃത്തം ചെയ്തു. ഇരുവരുടെയും രീതി കണ്ട് ട്രെയിനിലുള്ളവര്‍ ചിരിക്കുന്നതും വിഡിയോയിൽ ഉണ്ട്. 

ഗുഡ്ന്യൂസ് മൂവ്മെന്റ് പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കം ഇൻസ്റ്റഗ്രാമിൽ വൈറലാകുകയായിരുന്നു. ‘എത്രമനോഹരവും തമാശ നിറഞ്ഞതുമാണ് ജീവിതം.’–എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ‘അവർക്കൊരു കൈ കൊടുക്കൂ. ഭർത്താവിനെ പോലെ തന്നെ അവരും നൃത്തം ചെയ്യട്ടെ. എനിക്ക് അവരെ നന്നായി ഇഷ്ടപ്പെട്ടു. ’– എന്നായിരുന്നു മറ്റൊരു കമന്റ്. ‘മാനവികതയുടെ മനോഹരമായ ഒരു നിമിഷമാണിത്. ജീവിതം ആഘോഷിക്കാനുള്ളതാണ്.’– എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Elderly man wanted to dance with his wife on train but she denied. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS