പിറകിലൂടെ വന്ന് അമ്മയ്ക്ക് അവിചാരിതമായ സമ്മാനം നൽകി മകൻ; വൈറലായി വിഡിയോ

mother-aon
Screen grab from video∙ Gulzar Sahab/ Twitter
SHARE

ദിനംപ്രതി ഹൃദയസ്പർശിയായ പലവിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു അമ്മയ്ക്ക് മകൻ നൽകിയ സർപ്രൈസ് സമ്മാനത്തിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗുൽസർ സാഹബ് എന്ന ട്വിറ്റർ അക്കൗണ്ടില്‍ കഴിഞ്ഞ ദിവസം എത്തിയ 40 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോ എത്തിയത്. ‘അമ്മയ്ക്ക് ചെറിയ സമ്മാനം’ എന്ന കുറിപ്പോടെയാണ് വിഡിയോ. 

അമ്മയ്ക്ക് സർപ്രൈസ് സമ്മാനമായി പുതിയ സ്വർണമാലയുമായി എത്തുന്ന മകന്റെതാണ് വിഡിയോ. എല്ലാവർക്കും ഭക്ഷണം വിളമ്പുന്ന അമ്മയുടെ പിറകിൽ നിന്നും വന്ന് മാല കഴുത്തിൽ അണിയിക്കുകയാണ് മകൻ. അമ്മയുടെ മുഖം സന്തോഷം കൊണ്ട് നിറയുന്നതും വിഡിയോയിൽ ഉണ്ട്. വിശ്വസിക്കാനാകാതെ അമ്മ മകന്റെ മുഖത്തേക്ക് നോക്കുന്നതും വിഡിയോയിൽ കാണാം. 

ട്വിറ്ററിലെത്തി നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. അമ്മയുടെ സ്നേഹത്തിനും സംരക്ഷണത്തിനും മകന്റെ സമ്മാനം എന്ന രീതിയിലാണ് കമന്റുകൾ എത്തിയത്. നിരവധി പേർ മകന്റെ പ്രവർത്തിയെ അഭിനന്ദിക്കുകയും ചെയ്തു. വളരെ മനോഹംരം, മികച്ച സമ്മാനം എന്നിങ്ങനെയാണ് കമന്റുകൾ. 

English Summary: Heartwarming Video Of Man Surprising Mother With Gold Chain Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS