ശരിക്കും പട്ടാളക്കാരനാണോ? ഭാര്യക്കൊപ്പം ചുവടുവച്ച് മുത്തച്ഛൻ; വൈറലായി വിഡിയോ

elderly-couple
Screengrab From Video∙ robinnakai/instagram
SHARE

ജീവിതം ഒന്നേയുളളു. അത് സന്തോഷിക്കാനും ആഹ്ലാദിക്കാനും പ്രണയിക്കാനുമുളളതാണ്. പ്രണയാര്‍ദ്രമായി നൃത്തം ചെയ്തുകൊണ്ട് മറ്റുളളവരിലേയ്ക്കും ആ സന്തോഷവും സ്‌നേഹവും പകരുകയാണ് ഈ സീനിയര്‍ കപ്പിള്‍സ്. അവരുടെ നൃത്തചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. 

ഇന്‍സ്റ്റഗ്രാമിലാണ് പ്രായമായ ദമ്പതികള്‍ നൃത്തം ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലതാ മങ്കേഷ്‌കറിന്റെ ഹിറ്റ് ഗാനമായ 'ആ ജാനേ ജാന്‍' എന്ന പാട്ടിനൊപ്പമാണ് ദമ്പതികള്‍ ചുവട് വെയ്ക്കുന്നത്. ബിരീന്ദര്‍, അമര്‍ജ്യോതി ഗില്‍ എന്നിങ്ങനെയാണ് ദമ്പതികളുടെ പേര്. റോബിന്‍ നക്കൈ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ വന്നിരിക്കുന്നത്. 'എ ലൗ സ്‌റ്റോറി.ഇന്‍ ഡാന്‍സ് ആന്റ് മ്യൂസിക്' എന്ന തലക്കെട്ടോടെ വന്ന വീഡിയോ ദശലക്ഷത്തിലേറെ തവണ കണ്ടു കഴിഞ്ഞു. 

എത്ര മനോഹരമായ നൃത്തചുവടുകളെന്നാണ് പലരും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. വിഡിയോയിലെ ടര്‍ബനിട്ട മുത്തച്ഛൻ കാഴ്ചയില്‍ ഒരു പട്ടാളക്കാരനായി തോന്നുന്നുവെന്നും അദ്ദേഹവും ഭാര്യയും തമ്മിലുളള പരസ്പര സ്‌നേഹം ആ വിഡിയോയില്‍ പ്രതിഫലിക്കുന്നുവെന്നും വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്. സ്വര്‍ഗ്ഗത്തില്‍ ഉണ്ടാക്കിയ ജോഡിയാണ് ഇവരുടെതെന്നും ദൈവം അനുഗ്രഹം ചൊരിയട്ടെയെന്നുമുളള കമന്റുകളും പോസ്‌റ്റിനു താഴെ വന്നിട്ടുണ്ട്. പലരും വിഡിയോ ആവര്‍ത്തിച്ചു കണ്ടതായും പറയുന്നു. 

അതേസമയം 70 വയസ്സുളള ഒരു മുത്തച്ഛന്‍ തന്റെ ഭാര്യയ്ക്കുവേണ്ടി വളരെ ഊര്‍ജ്ജസ്വലതയോടെ നൃത്തം ചെയ്യുന്ന വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ശ്രുതി വാസുദേവന്‍ എന്ന ഇന്‍സ്റ്റഗ്രാം യൂസറാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ദി ബീസ്റ്റ് സിനിമയിലെ അറബിക്കുത്ത് പാട്ടിനൊപ്പമാണ് ആ മുത്തശ്ശന്‍ ചുവടുവെച്ചത്.

English Summary: Video Of Elderly Couple Dancing To 'Aa Jane Jaan' Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS