ആശങ്കയുണ്ട്; കാമറക്കണ്ണുകളിൽ നിന്ന് മകളെ അകറ്റി നിർത്തും: ആലിയ ഭട്ട്

alia-mom
Image Credit∙ Aliabhatt/Instagram
SHARE

പൊതുജനങ്ങളുടെ കണ്ണിൽ നിന്നു മാറ്റിനിർത്തി മകളെ വളർത്താനാണ് ആഗ്രഹിക്കുന്നതെന്ന് ആലിയ ഭട്ട്. എങ്ങനെയാണ് കാമറക്കണ്ണുകളിൽ നിന്നു അകറ്റി നിർത്തി മകളെ വളർത്തേണ്ടതെന്ന ആശങ്കയുണ്ടെന്നും ആലിയ പറഞ്ഞു. ഇക്കാര്യത്തെ കുറിച്ച് രൺബീറിനോടും സുഹൃത്തുക്കളോടും നിരന്തരം സംസാരിക്കാറുണ്ടെന്നും ആലിയ വ്യക്തമാക്കി. 

‘അവളുടെ ജീവിതത്തിലേക്ക് യാതൊരുവിധത്തിലുള്ള കടന്നുകയറ്റങ്ങളും ഉണ്ടാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ വഴിയാണ് ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അവൾ വളരുമ്പോൾ അവളുടെ വഴികൾ തിരഞ്ഞെടുക്കട്ടെ. ഇപ്പോഴത്തെ തീരുമാനം ഇങ്ങനെയാണ്.’– ആലിയ വ്യക്തമാക്കി. 

ഭാവിയിൽ മകൾ അഭിനയരംഗത്തേക്കു വരുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനം പറയാൻ കഴിയില്ലെന്നും ആലിയ വ്യക്തമാക്കി. ‘അത് എങ്ങനയായിരിക്കണം എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വലിയ പദ്ധതികളൊന്നും ഇല്ലാതെ മുന്നോട്ടു പോകുന്നതാണ് നല്ലത്.’– ആലിയ പറഞ്ഞു. കഴിഞ്ഞ ദിവസം കുഞ്ഞിനു പേരിട്ട കാര്യം ആലിയയും രൺബീറും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. റാഹ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. ഈ മാസം തുടക്കത്തിലാണ് ആലിയയ്ക്കും രൺബിറിനും പെൺകുഞ്ഞ് പിറന്നത്. 

English Summary: Alia Bhatt 'concerned' About Raising Her Daughter In The Spotlight: 'Don't Want Intrusion'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS