കുടുംബത്തിൽ ഒരു പ്രശ്നമുണ്ടായാൽ അമ്മാവന്റെ ഇടപെടല്‍ ഇങ്ങനെയാണ്: നവ്യ നവേലി നന്ദ

navya-Abhishek
Image Credit∙ Navya Nanda∙ Instagram
SHARE

പോഡ്കാസ്റ്റിലൂടെ പലപ്പോഴും കുടുംബത്തിലെ വിശേഷങ്ങൾ ലോകത്തോടു പങ്കുവയ്ക്കാറുണ്ട് അമിതാഭ് ബച്ചന്റെ കൊച്ചുമകൾ നവ്യ നവേലി നന്ദ. അടുത്തിടെ മുത്തശ്ശി ജയബച്ചന്റെയും അമ്മ ശ്വേത ബച്ചന്റെയും അനുഭവങ്ങൾ പോഡ്കാസ്റ്റിലൂടെ നവ്യ ആരാധകരിലെത്തിച്ചിരുന്നു. ഇപ്പോൾ അമ്മാവൻ അഭിഷേക് ബച്ചന്റെ വിശേഷങ്ങളാണ് നവ്യ  പങ്കുവയ്ക്കുന്നത്. കുടുംബത്തിൽ ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളുണ്ടായാൽ അമ്മാവൻ എങ്ങനെയായിരിക്കും ഇടപഴകുക എന്നാണ് നവ്യ പോഡ്കാസ്റ്റിലൂടെ പറയുന്നത്. 

പോഡ്കാസ്റ്റിൽ ജയ നവ്യയോട് പറയുന്നത് ഇങ്ങനെയാണ്. ‘ഇന്നലെ നീ അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഡൈനിങ് ടേബിളിലെ പലകാര്യങ്ങളും നിനക്ക് കാണാന്‍ കഴിഞ്ഞില്ല.’ അപ്പോൾ ശ്വേത ചോദിച്ചു. ‘അതിനു ഞാനെന്താണ് ചെയ്തത്. നമ്മൾ ചർച്ചയിലായിരുന്നില്ലേ. ശേഷം അഭിഷേക് പാട്ടുവച്ചു. എന്നിട്ടു ചോദിച്ചു. ശ്വേത, ഈ ഗാനം അമ്മയ്ക്കു വേണ്ടിയുള്ളതാണ്’.

‘അമ്മാവൻ എപ്പോഴും ഇങ്ങനെയാണ്. വീട്ടിൽ ഏന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ പാട്ട് കേൾപ്പിക്കും. വീട്ടില്‍ എല്ലാവർക്കും സന്തോഷം നൽകുന്ന രീതിയിലുള്ള സംഗീതമായിരിക്കും എത്.’– നവ്യ കൂട്ടിച്ചേർത്തു. 

1973ലായിരുന്നു ജയയും അമിതാഭ് ബച്ചനും തമ്മിലുള്ള വിവാഹം. 1974ൽ ശ്വേത ജനിച്ചു. 1976ൽ അഭിഷേകും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജയയും ശ്വേതയയും നവ്യയുടെ പോഡ്കാസ്റ്റിന്റെ ഭാഗമാകാറുണ്ട്. കുടുംബബന്ധങ്ങളെ കുറിച്ചും ജീവിതത്തിലെ പലഘട്ടങ്ങളെ കുറിച്ചും ഇരുവരും നവ്യയുടെ പോഡ്കാസ്റ്റിലൂടെ പറയാറുണ്ട്. 

English Summary: Navya Nanda reveals how 'mamu' Abhishek Bachchan diffuses tension between Jaya Bachchan and Shweta Bachchan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS