ഞാനാണ് ഭാഗ്യം ചെയ്ത മകൾ; അച്ഛനൊപ്പം തകർപ്പൻ നൃത്തം – വൈറലായി വിഡിയോ

Mail This Article
അച്ഛനും മക്കളും ഒരുമിച്ചുള്ള ഹൃദ്യമായ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോൾ സൂപ്പർഹിറ്റ് പോപ്പ് ഗാനത്തിനു അച്ഛനൊപ്പം ചുവടുവയ്ക്കുന്ന മകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 'Uptown Funk' എന്ന ഗാനത്തിനാണ് അച്ഛന്റെയും മകളുടെയും നൃത്തം.
ഗീതന സിങ് എന്ന ഇൻസ്റ്റഗ്രാം യൂസർ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. ‘Lucky Me’ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്. ഒരു വിവാഹ ചടങ്ങിനിടെയാണ് അച്ഛന്റെയും മകളുടെയും നൃത്തം. പർപ്പിൾ ലഹങ്കയിലെത്തിയ മകളെ അച്ഛൻ അഭിനന്ദിക്കുന്നതും വിഡിയോയിൽ ഉണ്ട്.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഗീതന വിഡിയോ പങ്കുവച്ചത്. വിഡിയോക്കു താഴെ ഹൃദയസ്പർശിയായ നിരവധി കമന്റുകളും എത്തി. ‘ഇത് അതിമനോഹരം’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘ഇവരുടെത് നൃത്ത കുടുംബമാണ്. എത്രഭംഗിയായാണ് ഇരുവരും നൃത്തം ചെയ്യുന്നത്.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. ‘എനിക്ക് എന്റെ അച്ഛനെ മിസ് ചെയ്യുന്നു.’– എന്ന രീതിയിലും കമന്റുകൾ എത്തി.
English Summary: Man Dancing With Daughter On Bruno Mars' 'Uptown Funk' Wins Internet