ബോളിവുഡ് താരങ്ങളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മകൾ നൈസയ്ക്കെതിരെ സാദാചാര ആക്രമണം. സുഹൃത്തുക്കളുമൊത്തുള്ള നൈസയുടെ ഒരു വിഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വിഡിയോയ്ക്കെതിരെയാണ് രൂക്ഷമായ വിമർശനം ഉയർന്നത്. നൈസയുടെ വസ്ത്രധാരണത്തിനെതിരെയായിരുന്നു ആദ്യം വിമർശനം ഉയർന്നത്. പീന്നീട് നൈസ മദ്യപിച്ചിട്ടുണ്ടെന്ന രീതിയിലും വിമർശനം എത്തി.
സുഹൃത്തുക്കളായ ഇബ്രാഹിം അലി ഖാൻ, ഖുശി കപൂർ, മഹിക റാം പാൽ എന്നിവർക്കൊപ്പമുള്ള നൈസയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായാണ് വിഡിയോ എത്തിയത്. നടക്കുന്നതിനിടെ നൈസ വീഴാൻ പോകുന്നതും വിഡിയോയിൽ കാണാം.
അജയും കജോളും മക്കളെ അച്ചടക്കം പഠിപ്പിച്ചില്ലെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്. അച്ഛനും അമ്മയും വർഷങ്ങൾകൊണ്ട് നേടിയെടുത്ത പേരും പ്രശസ്തിയും 15 മിനിറ്റുള്ള വിഡിയോയിലൂടെ ഈ പെൺകുട്ടി ഇല്ലാതാക്കി എന്ന രീതിയിലും വിമർശനം എത്തി. മദ്യപിച്ചു ബോധമില്ലാതെ നിങ്ങളുടെ മകളൂം, ഒപ്പം സ്വഭാവദൂഷ്യമുള്ള ആ യുവാവും എന്നും ചില കമന്റുകൾ എത്തി. അതേസമയം സ്വകാര്യ ജീവിതത്തിൽ സാമൂഹിക മാധ്യമങ്ങളുടെ അമിതമായ ഇടപെടലിനെ വിമർശിച്ചു കൊണ്ട് കജോൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീഡിയുടെ അമിതമായ ഇടപെടല്‍ മക്കളുടെ ജീവിതത്തെ ബാധിക്കുന്നതായും അവർ പറഞ്ഞിരുന്നു.
English Summary: Kajol's Daughter Nysa Devgan Caught Drunk