ജോലി ഉപേക്ഷിച്ച് ഭർത്താവിനെയും മക്കളെയും നോക്കുക; ട്രൻഡായി സ്ത്രീകളുടെ പുതിയ തീരുമാനം

alexia
Image Credit∙ Alexia/ Instagram
SHARE

സ്വന്തമായി ഒരു ജോലി പലപ്പോഴും സ്ത്രീകളുടെ സ്വപ്നമാണ്. കഷ്ടപ്പെട്ടു പഠിച്ച് ഒരു ജോലി വാങ്ങി വരുമ്പോൾ ആയിരിക്കും കുടുംബവും കുട്ടികളും വരുന്നത്. ഇതോടെ പലസ്ത്രീകളും ജോലി ഉപേക്ഷിക്കും. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സ്വന്തം താത്പര്യപ്രകാരം ജോലി ഉപേക്ഷിക്കുകയാണ് ഒരു യുവതി. 1950 കളിലെ വീട്ടമ്മയെ പോലെ ജീവിക്കാനാണ് തനിക്കിഷ്ടമെന്നാണ് അലക്സിയ ഡെലോറസ് എന്ന 29കാരി പറയുന്നത്.

ഇപ്പോൾ 50കളിലെ വീട്ടമ്മമാരെ പോലെ ജീവിക്കണമെന്നു പറഞ്ഞ് ജോലിവിട്ട് വീട്ടിലിരുന്ന് കുട്ടികളെ നോക്കുകയാണ് അവർ. ട്രാഡ്‌വൈവ്സ് (tradwives) എന്ന ട്രെന്റിന്റെ ഭാഗമായി നിരവധി സ്ത്രീകളാണ് ഇപ്പോൾ ജോലിവിട്ട് വീട്ടമ്മമാരായി  മാറുന്നത്. 

‘ജോലി സമയത്ത് കുഞ്ഞിനെ അവഗണിക്കുന്നതു പോലെ തോന്നി. അതുകൊണ്ടാണ് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കാൻ തീരുമാനിച്ചത്. 50കളിലെ സ്ത്രീകളുടെ ജീവിതമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഭാര്യ മുഴുവൻ സമയവും ഭർത്താവിനെയും കുട്ടികളെയും ശുശ്രൂഷിക്കുക. ഭർത്താവ് മുഴുവൻ സമയവും ജോലിക്കു പോകുക. അതാണ് എനിക്കിഷ്ടം.’– അലക്സിയ പറയുന്നു. 

തന്റെ ജീവിതം സോഷ്യൽ മീഡിയയിലൂടെ അലക്സിയ ലോകത്തെ അറിയിക്കുകയും ചെയ്തു. നിരവധി സ്ത്രീകൾ ഇങ്ങനെ ജീവിക്കാൻ ആഗ്രഹിക്കുന്നതായും അലക്സിയ പറയുന്നുണ്ട്. പുരുഷാധിപത്യ സമൂഹത്തെ ആരാധിക്കുന്നവരാണ് ഇവർ. സ്ത്രീകൾ വീട്ടിലിരുന്ന് കുട്ടികളെയും ഭർത്താവിനെയും ശുശ്രൂഷിക്കുകയാണ് വേണ്ടതെന്ന പിന്‍തിരിപ്പൻ ചിന്താഗതിയാണ് ഈ സ്ത്രീകളെ നയിക്കുന്നത്. അതേസമയം പുതിയ ട്രന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. 

English Summary: Woman quits job to live life as a '1950s housewife', says her only role is to take care of her kids

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA