ഇത് വേറെ ലെവൽ; ഭർത്താവിന്റെ കയ്യിലെ ടാറ്റു കണ്ട് അദ്ഭുതപ്പെട്ട് ഭാര്യ

Tatoo-surprise
Screen Grab From VIdeo∙ themustache_tattoo/ Instagram
SHARE

പ്രിയപ്പെട്ടവർക്ക് മനോഹരമായ സർപ്രൈസുകൾ ചിലർ നൽകാറുണ്ട്. അത്തരത്തിൽ ഒരു ഭർത്താവ് ഭാര്യക്കു നൽകിയ സർപ്രൈസിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കയ്യിലെ ടാറ്റൂവിലൂടെയാണ് ഭാര്യയെ ഭർത്താവ് അദ്ഭുതപ്പെടുത്തിയത്. ടാറ്റൂ ആര്‍ട്ടിസ്റ്റായ മഹേഷ് ചവാന്‍ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

മടിയിൽ കുഞ്ഞുമായി ഇരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് കൈത്തണ്ട മൂടിക്കെട്ടി എത്തുന്ന ഭർത്താവിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. കൈത്തണ്ടയൽ കെട്ടിയിരിക്കുന്ന തുണിയും പ്ലാസ്റ്റിക്കും മാറ്റിനോക്കാൻ യുവതിയോട് ഭർത്താവ് ആവശ്യപ്പെടുന്നു.  ഭാര്യയുടെയും കുഞ്ഞിന്റെയും ചിത്രമാണ് യുവാവ് ടാറ്റൂ ചെയ്തിരിക്കുന്നത്. ടാറ്റൂ കണ്ട് അദ്ഭുതപ്പെട്ട യുവതി ‘ദൈവമേ’ എന്നു വിളിക്കുന്നതും വിഡിയോയിൽ ഉണ്ട്.  ഭാര്യക്ക് ജന്മദിന സമ്മാനമായാണ് ഈ സർപ്രൈസ് ഒരുക്കിയത്. 

ഏതാനും ദിവസങ്ങൾക്കു മുന്‍പ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. അവളുടെ ഭർത്താവിൽ നിന്ന് ജന്മദിനത്തിൽ ഇത്തരം ഒരു സമ്മാനം ലഭിച്ചതിൽ അവൾ അതീവ സന്തോഷവതിയാണ്. വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഗംഭീര സമ്മാനം’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ‘ഇത് വേറെ ലെവൽ സർപ്രൈസ്’ എന്നരീതിയിലും കമന്റ് എത്തി. മറക്കാനാകാത്ത അനുഭവമാണ് താങ്കൾ നൽകിയത്. മനോഹരം എന്നും പലരും കമന്റ് ചെയ്തു. 

English Summary: Husband Surprises Wife By Getting Her Portrait Tattooed On His Arm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS