അവൾ കരച്ചിലിന്റെ വക്കിലെത്തി; കാഴ്ച വൈകല്യമുള്ള സഹോദരിക്കൊപ്പം നൃത്തം ചെയ്ത് വധു‌

bride-sister
Screen Grab From Video∙ kp.fitstyle/ Instagram
SHARE

വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ടു നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. സന്തോഷം നൽകുന്ന അത്തരം വിഡിയോകൾ പലപ്പോഴും കാണികളുടെ ഹൃദയം നിറയ്ക്കും. അത്തരത്തിൽ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹവസ്ത്രത്തിൽ എത്തുന്ന യുവതി കാഴ്ചാ പരിമിതിയുള്ള തന്റെ സഹോദരിക്കൊപ്പം നൃത്തം ചെയ്യുന്നതാണ് വിഡിയോ. 

വൈകാരികമായ ഒരു കുറിപ്പോടെ വ്ലോഗർ കരിഷ്മ പട്ടേലാണ് വിഡിയോ പങ്കുവച്ചത്. എന്റെ സഹോദരി ചാന്ദ്നി കാഴ്ചാ പരിമിതിയുള്ള വ്യക്തിയാണ്. എന്റെ വിവാഹാഘോഷങ്ങളുടെ ഭാഗമായി ഞങ്ങളും കസിൻസും ഒരുമിച്ചുള്ള ഒരു സന്തോഷ നിമിഷം പങ്കുവയ്ക്കുകയാണ്. നൃത്തത്തിനിടെ ഞാൻ അവളോട് സംസാരിച്ചു. അപ്പോൾ അവൾ കരച്ചിലിന്റെ വക്കിലായിരുന്നു. എന്റെ വിവാഹത്തെ പറ്റി ചിന്തിച്ച് കഴിഞ്ഞ കുറച്ചു ദിവസമായി അവൾ ഇടയ്ക്കിടെ സങ്കടപ്പെടുമായിരുന്നു. വിവാഹം കഴിക്കുന്നു എന്നതിനർഥം അവളെ എല്ലാകാലത്തേക്കുമായി പിരിയുന്നു എന്നല്ല എന്ന്  ഞാൻ അവളോടു പറയാറുണ്ട്. ഞങ്ങൾ തമ്മിൽ ഒരു പ്രത്യേക ബന്ധമാണ്. അവൾ എന്റെ ചേച്ചിയാണ്. പക്ഷേ, ഞാൻ അവളെ ഒരു അനിയത്തിയെ പോലെയാണ് നോക്കുന്നത്.’– യുവതി പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഇതാണ് കൂടപ്പിറപ്പിനോടുള്ള ഉത്തമമായ സ്നേഹം.’ എന്നായിരന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു എന്നായിരുന്നു കരിഷ്മയുടെ വിഡിയോ ഷെയർ ചെയ്തു കൊണ്ട് ഒരാൾ കുറിച്ചത്. ‘എത്ര മനോഹരമായ ബന്ധമാണ്. എന്റെ 2023യെ ഈ വിഡിയോ ധന്യമാക്കി.’–  എന്ന രീതിയിലും കമന്റുകൾ എത്തി. 

English Summary: Bride dances to Eli Re Eli with visually impaired sister, pens emotional note

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS