പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഒരു ടെലിവിഷൻ ഷോയ്ക്കിടെയാണ് രഞ്ജിനിയുടെ പ്രതികരണം. ഒന്നും പ്രതീക്ഷിച്ചു കൊണ്ട് നമ്മൾ ആരെയും പ്രണയിക്കരുതെന്ന് രഞ്ജിനി പറഞ്ഞു.
‘പ്രണയം എന്റെ ഉള്ളിലെ സ്ത്രീത്വത്തെ 10 ശതമാനം പുറത്തുകൊണ്ടു വന്നിട്ടുണ്ട്. കാമുകനും ഞാനും തമ്മിൽ അടിയായി. നാളെ എന്തു സംഭവിക്കുമെന്ന് അറിയില്ല. ’– രഞ്ജിനി വ്യക്തമാക്കി.
വിവാഹത്തെ കുറിച്ച് അമ്മ തന്നോട് പറയുന്ന കാര്യങ്ങളും രഞ്ജിനി വിവരിക്കുന്നുണ്ട്. ‘നീ കല്യാണം കഴിച്ച് ഒരു ചെക്കന്റെ ജീവിതം തുലയ്ക്കരുത് എന്നാണ് അമ്മ എന്നോട് എപ്പോഴും പറയുന്നത്. വളരെ സ്പെഷ്യൽ ആയ ചില റിലേഷൻഷിപ്പ് എനിക്കും ഉണ്ടായിട്ടുണ്ട്. അതിൽ വളരെ സ്ട്രോങ് റിലേഷൻ ആയിരുന്ന ഒരു ചെറുക്കനെ വിളിച്ചിരുത്തി അമ്മ പറഞ്ഞു, മോനേ നീ തെറ്റായി വിചാരിക്കരുത്. നീ ഒരിക്കലും ഇവളെ കെട്ടരുത്. നിന്റെ ജീവിതം കുളമാകും’.– താരം പറയുന്നു.
English Summary: Ranjini Haridas About Her Marriage