ADVERTISEMENT

മൂന്ന് ഭാര്യമാരും രണ്ട് മക്കളുമായി സുഖജീവിതം നയിച്ച് ഒരു യുവാവ്. നിക്ക് ഡേവിസ് തന്നെ സ്വന്തമായി വിശേഷിപ്പിക്കുന്നത് ‘ട്രോഫി ഹസ്ബന്‍ഡ്’ എന്നാണ്. എന്നാല്‍ നിക്കിന് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. ഏപ്രില്‍, ഡാനിയേല്‍, ജെന്നിഫര്‍ എന്നിങ്ങനെ മൂന്ന് ഭാര്യമാരാണ് ഇയാള്‍ക്കുള്ളത്. വീട്ടിലേക്ക് നിക്ക് ജോലിയെടുത്ത് ഒരു രൂപ പോലും നല്‍കുന്നില്ല. ഭാര്യമാര്‍ ജോലിചെയ്ത് സമ്പാദിക്കുന്ന പണമാണ് കുടുംബ ചെലവിനായി ഉപയോഗിക്കുന്നത്. വീട്ടിലെ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് നിക്ക് പറയുന്നത് ‘രാജാവ് ഒന്നും ചെയ്യാറില്ല, രാജ്ഞിമാര്‍ക്കാണ് എല്ലാ അധികാരവും’ എന്നാണ്. താന്‍ ഒരു ചെറുവിരല്‍ പോലും അനക്കാറില്ല എന്നാണ് നിക്ക് പറയുന്നതെന്ന് ഡെയിലി മെയിലിന്റെ റിപ്പോര്‍ട്ട്.

ഭാര്യമാര്‍ ജോലിക്കു പോകുന്ന സമയത്ത് നിക്ക് വായിക്കാനും പഠിക്കാനും ചിന്തിക്കാനുമായി ചിലവഴിക്കും. ഭാര്യമാരും നിക്കും ചേര്‍ന്ന് എടുത്ത തീരുമാനമാണ് ഇത്. ദിവസം മുഴുവന്‍ വീട്ടിലിരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ എന്നാണ് ഏപ്രില്‍ പറയുന്നത്. ‘ഞങ്ങള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ ആവശ്യത്തിനു പണം സമ്പാദിക്കുന്നുണ്ട്. നിക്ക് പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും മനസ്സിലാക്കുന്നതുമെല്ലാമാണ് ഞങ്ങള്‍ക്ക് സന്തോഷം.’– ഏപ്രില്‍ പറയുന്നു. ‘എന്റെ വീട്ടില്‍ എപ്പോഴും വായിക്കുന്ന ചിന്തിക്കുന്ന പുതിയ കാര്യങ്ങള്‍ ഗവേഷണം ചെയ്ത് മനസ്സിലാക്കുന്ന ഒരാള്‍ ഉണ്ട് എന്നത് എനിക്ക് ഭയങ്കര സന്തോഷമാണ്. അങ്ങനെ മനസ്സിലാക്കുന്ന കാര്യങ്ങള്‍ നിക്ക് തങ്ങള്‍ക്ക് കൂടി പകര്‍ന്ന് തരുന്നു.’– ജെന്നിഫര്‍ പറയുന്നു.

നിക്കിന്റെ കോളജ് കാലത്തെ പ്രണയിനിയായിരുന്നു ഏപ്രില്‍. പിന്നീട് ഇരുവരും വിവാഹിതരായി. തന്നെക്കൊണ്ട് ഒറ്റയ്ക്ക് നിക്കിന്റെ കാര്യങ്ങള്‍ നോക്കാന്‍ പറ്റുന്നില്ല എന്ന് പറഞ്ഞ് ജെന്നിഫറിനെ പരിചയപ്പെടുത്തുന്നത് ഏപ്രിലാണ്. പിന്നീട് നിക്ക് ഡാനിയേലിനെയും വിവാഹം ചെയ്തു. ജെന്നിഫര്‍ കഴിഞ്ഞ ജൂണില്‍ ഒരു ഇവരുടെ ആദ്യ കുട്ടിക്ക് ജന്മം നല്‍കി. ഇതിനെല്ലാം മുമ്പുള്ള മറ്റൊരു ബന്ധത്തില്‍ നിക്കിന് ഒരു മകന്‍ കൂടിയുണ്ട്. 

English Summary: Trophy Husband With Three Wives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com