വീട്ടുജോലി ചെയ്യുമ്പോൾ ഭർത്താവിനെ മറ്റു സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിടാൻ അനുവദിച്ച് ഭാര്യ

woman-kitchen
Representative Image Credit∙ kazoka30/Istock
SHARE

വിവാഹജീവിതത്തിൽ അപ്രതീക്ഷിതമായ പലകാര്യങ്ങളും സംഭവിക്കും. ചിലർ ബന്ധത്തിൽ നിന്ന് പുറത്തു കടക്കാറുണ്ട്. പക്ഷേ, മറ്റുചിലരാകട്ടെ പരമാവധി ആ ബന്ധത്തിൽ തന്നെ തുടരും. എന്നാൽ അമേരിക്കക്കാരിയായ മോണിക്ക ഹോൾഡ് ഒരുപടി കൂടി മുകളിലാണ്. ഭർത്താവിന്റെ സന്തോഷമാണ് തന്റെ സന്തോഷമെന്നാണ് മോണിക്ക കരുതുന്നത്. അതിനായി ഏതുവിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും മോണിക്ക തയാറാകും. മറ്റൊരു സ്ത്രീയ്ക്കൊപ്പം കിടക്ക പങ്കിടാൻ ഭർത്താവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് തനിക്കു സമ്മതമാണെന്നും സ്ത്രീ പറയുന്നു.

ഒരു ഭാര്യ എന്ന നിലയിൽ ഭർത്താവ് ജോണിനെ സന്തോഷിപ്പിക്കുന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് മോണിക്ക ന്യൂയോർക്ക് ടൈംസിനോടു വ്യക്തമാക്കി. തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിടുന്നത് താൻ അംഗീകരിക്കുമെങ്കിൽ അത് ദാമ്പത്യബന്ധത്തെ ദൃഢമാക്കുമെന്നും മോണിക്ക വ്യക്തമാക്കി. ഭർത്താവിനു വേണ്ടി ഇന്നത്തെ ദിവസം എല്ലാം ചെയ്യാന്‍ കഴിഞ്ഞോ എന്നാണ് ഒരു സാധാരണ ദിവസം ഞാൻ ചിന്തിക്കുന്നത്. ഭർത്താവിന്റെ ആവശ്യങ്ങൾ നിറവേറ്റുകയാണ് വീട്ടമ്മയായ തന്റെ ദൗത്യമെന്നും മോണിക്ക വെളിപ്പെടുത്തുന്നുണ്ട്.

വീടു വൃത്തിയാക്കുക, പാചകം ചെയ്യുക എന്നീ കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ ഭർത്താവിനെ അദ്ദേഹത്തിനു താത്പര്യമുള്ള മറ്റുസ്ത്രീകളുടെ അടുത്തേക്കു പറഞ്ഞു വിടുന്നതിനും മോണിക്കയ്ക്ക് പൂർണ സമ്മതം. കാരണം വീട്ടുപണികൾ ചെയ്യുന്നതിനിടെ ഭർത്താവിന്റെ ഇഷ്ടങ്ങൾ സാധിച്ചു നൽകാൻ പലപ്പോഴും കഴിയില്ല. വീട്ടുപണികൾ എല്ലാം കഴിയുമ്പോഴേക്കും ഭർത്താവ് പുറത്തുപോയി തിരിച്ചു വരും. ‘ഞാൻ നന്നായി വസ്ത്രം ധരിച്ചു വീട്ടിൽ നിൽക്കുന്നതാണ് ജോണിന് ഇഷ്ടം. വീട്ടിൽ നിൽക്കുമ്പോൾ കൂടുതൽ മേക്കപ്പ് ഇടുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. വസ്ത്രധാരണത്തിൽ മറ്റുള്ളവർ ഇടപെടുന്നത് പലസ്ത്രീകൾക്കും ഇഷ്ടമല്ല. പക്ഷേ, ജോണിന്റെ നിർദേശങ്ങൾക്കനുസരിച്ച് വസ്ത്രം ധരിക്കുന്നതാണ് എനിക്കിഷ്ടം. ജോണിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഞാൻ ജീവിക്കുന്നതാണ് ജോണിനിഷ്ടം. അതു തന്നെയാണ് എന്റെ ഇഷ്ടവും.’– മോണിക്ക വ്യക്തമാക്കി.

English Summary: Wife allows husband to sleep with other women

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS