വ്യക്തി ജീവിതത്തിലെയും ഔദ്യോഗിക ജീവിതത്തിലെയും വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് കജോൾ. ഇപ്പോൾ മകൾ നൈസയെ കുറിച്ചു പറയുകയാണ് കജോൾ. മകളെ കുറിച്ചു പറയുമ്പോൾ അഭിമാനമുണ്ടെന്നും എവിടെ പോയാലും മാന്യത കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് മകളെന്നും കജോൾ വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു കജോളിന്റെ പ്രതികരണം.
‘മകളെ കുറിച്ചു പറയുമ്പോൾ എനിക്ക് വളരെ അഭിമാനമുണ്ട്. എവിടെയായാലും അവളുടേതായ മാന്യത കാത്തുസൂക്ഷിക്കുന്ന ആളാണ്. ജീവിതം ആസ്വദിക്കുന്ന 19 വയസ്സുകാരിയാണവൾ. എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവൾക്കുണ്ട്, ആ തീരുമാനത്തെ ഞാൻ പിന്തുണയ്ക്കും.’– കജോൾ പറഞ്ഞു. മകൾ നൈസയ്ക്ക് ലഭിക്കുന്ന താരപദവിയെ എങ്ങനെ നോക്കി കാണുന്നു? എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
ബോളിവുഡ് താരദമ്പതികളായ കജോളിന്റെയും അജയ് ദേവ്ഗണിന്റെയും മൂത്ത മകളാണ് നൈസ. ഒരു അഭിനേത്രിയ്ക്ക് ലഭിക്കുന്നതിലധികം പ്രശസ്തി ഇപ്പോൾ നൈസയ്ക്കുണ്ട്. രേവതി സംവിധാനം ചെയ്ത ‘സലാം വെങ്കി’യിലാണ് കാജോൾ അടുത്തിടെ അഭിനയിച്ചത്.
English Summary: Kajol on attention daughter Nysa Devgn receives: ‘She’s 19 and having fun’