നൃത്തം ചെയ്യുന്നതിനായി ബാൽക്കണിയിൽ നിന്ന് വരനെ വിളിച്ച് വധു; വൈറലായി വിഡിയോ

bride-dance
Screen Grab From Video∙ 𝗗𝗘𝗛𝗥𝗔𝗗𝗨𝗡 𝗕𝗔𝗦𝗘𝗗 𝗠𝗔𝗞𝗘𝗨𝗣 𝗔𝗥𝗧𝗜𝗦𝗧/ Instagram
SHARE

ബറാത്ത് ആഘോഷങ്ങളുടെ ഭാഗമായി വരനെ നൃത്തത്തിനു ക്ഷണിക്കുന്ന വധുവിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിവാഹവേദിയിലേക്കു വരുന്ന വരനെ നൃത്തം ചെയ്യുന്നതിനായി ബാൽക്കണിയിൽ നിന്ന് ആവേശത്തോടെ വിളിക്കുകയാണ് വധു.

മൻവീൻ മേക്ക് ഓവേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജിലാണു വിഡിയോ എത്തിയത്. ചുവപ്പു നിറത്തിലുള്ള പരമ്പരാഗത വിവാഹ വസ്ത്രം ധരിച്ചാണ് ബാൽക്കണിയിലേക്ക് വധു എത്തുന്നത്. തുടർന്ന് വരനെ തിരയുന്നതും വധുവിന്റെ മുഖത്തെ ആകാംക്ഷയും വിഡിയോയിൽ കാണാം. വരന്റെ പേര് വിളിക്കുകയും ചെയ്യുന്നുണ്ട്. അവിടെ കേൾക്കുന്ന സംഗീതത്തിന് വധു നൃത്തം ചെയ്യുന്നുമുണ്ട്. 

ഏതാനും ദിവസങ്ങൾക്കു മുൻപ് എത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നിരവധി പേർ ഇതിനകം  വിഡിയോ കണ്ടു. വിഡിയോയ്ക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘അതിമനോഹരം’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. ഗംഭീരം,ഐതിഹാസികം എന്ന രീതിയിലുള്ള കമന്റുകളും എത്തി. പലരും ഹൃദയചിഹ്നവും കമന്റ് ചെയ്തു. 

English Summary: Bride dances to baraat music, calls out to her groom from balcony

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS