അഞ്ചും പത്തും അല്ല; പെൺകുഞ്ഞിനായി കുടുംബം കാത്തിരുന്നത് 138 വർഷം!

us-family
Screen Grab From Video∙ NEWS CENTER Maine/Youtube
SHARE

ഒരു പെൺകുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങളുണ്ട്. എന്നാൽ അഞ്ചോ പത്തോ വർഷമല്ല ഒരു കുടുംബം പെൺകുഞ്ഞിനായി കാത്തിരുന്നത്. നീണ്ട 138 വർഷമാണ്. മിഷിഗണിലാണു സംഭവം. ആന്‍ഡ്രൂസ്– കരോലിൻ ദമ്പതികൾക്കു മാർച്ചിലാണ് പെൺകുഞ്ഞ് പിറന്നത്. 

പാർട്ടിക്കിടെ സബയുടെ ചെരിപ്പ് കയ്യിൽ പിടിച്ച് ഹൃതിക് റോഷൻ; പ്രശംസിച്ച് സോഷ്യൽമീഡിയ

1888ലാണ് ആൻഡ്രൂസിന്റെ കുടുംബത്തിൽ ഒരു പെൺകുഞ്ഞു പിറന്നത്. 10 വർഷങ്ങൾക്കു മുൻപു തന്നെ കരോലിൻ ഈ വാർത്ത അറിഞ്ഞിരുന്നു. അതിനു ശേഷം കരോലിന് രണ്ടു തവണ മിസ്കാര്യേജ് സംഭവിച്ചു. ആരോഗ്യത്തോടെയുള്ള ഒരു കുഞ്ഞിനെ ലഭിക്കാനായി ദൈവത്തോടു പ്രാർഥിച്ചിരുന്നതായും ദമ്പതികൾ പറഞ്ഞു. 10 വർഷം മുൻപ് ഡേറ്റിങ് തുടങ്ങുമ്പോൾ എന്താണ് ഉദ്ദേശിച്ചതെന്ന് കരോലിൻ ആൻഡ്രൂസിനോടു ചോദിച്ചു. ‘നമുക്കൊരു പെൺകുട്ടി ഉണ്ടാകുമെന്ന് പ്രതീക്ഷയില്ല. 100 വർഷമായി ഞങ്ങളുടെ കുടുംബത്തിൽ പെൺകുട്ടികളില്ല.’– എന്നായിരുന്നു ആൻഡ്രൂസിന്റെ മറുപടി. ആൻഡ്രൂസിന്റെ മാതാപിതാക്കളും ഇക്കാര്യം സമ്മതിച്ചു. 

ദമ്പതികൾക്കു കാമറൂൺ എന്നു പേരായ നാലുവയസ്സുള്ള ഒരു മകനും ഉണ്ട്. രണ്ടു മിസ്കാരേജിനു ശേഷം കരോലിൻ വീണ്ടും ഗർഭിണിയായി. അത് ഒരു പെൺകുട്ടിയായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും ദമ്പതികൾ വ്യക്തമാക്കി. ‘വീണ്ടും ഗർഭിണിയായതിൽ വളരെ അധികം സന്തോഷിച്ചിരുന്നു. എന്നാൽ ആരോഗ്യകരമായ ഒരു ഗർഭകാലവും ആരോഗ്യമുള്ള ഒരു കുഞ്ഞു വേണമെന്നു മാത്രം ഞങ്ങൾ ആത്മാർഥമായയി പ്രാർഥിച്ചു.’– ഗുഡ്മോണിങ് അമേരിക്കയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ദമ്പതികള്‍ പറഞ്ഞു. പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ എല്ലാവരും അമിതാഹ്ലാദത്തിലായിരുന്നു എന്ന് ദമ്പതികൾ പറഞ്ഞു. കുഞ്ഞിന് എന്ത് പേര് നൽകുമെന്നായിരുന്നു പിന്നീടുള്ള ചർച്ച. ആൺകുട്ടിക്കുള്ള പേരുമാത്രമാണ് കണ്ടുവച്ചിരുന്നത്. അങ്ങനെയാണ് ആഡ്രേ എന്ന പേരിൽ എത്തിയതെന്നും ദമ്പതികൾ വ്യക്തമാക്കി. 

English Summary: US couple welcomes baby girl in family for first time in 138 yrs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA